കൊച്ചി: ഭാസ്‌കര്‍ റാവുജിയുടെ പ്രഭാവം അദ്വിതീയമായിരുന്നുവെന്ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി. ഭാസ്‌കര്‍ റാവു സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം എസ്എസ് കലാമന്ദിറില്‍ നടന്ന ഭാസ്‌കര്‍ റാവുജി സ്മൃതിദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
എന്നെ സ്‌നേഹിക്കണം എന്നു വിചാരിക്കുന്ന കാലഘട്ടത്തില്‍ എല്ലാവരേയും സ്‌നേഹിച്ചു ഭാസ്‌കര്‍ റാവുജി. ധാരാളം എതിര്‍പ്പുകളെ അതിജീവിച്ച് സംഘപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി. വ്യക്തിവികാസം എന്ന സംഘ ലക്ഷ്യം അണുവിട വ്യത്യാസമില്ലാതെ നടപ്പിലാക്കി. സമാജത്തിന്റെ ചൈതന്യത്തെ പ്രകാശിപ്പിച്ച് ഐക്യം ശക്തമാക്കിക്കൊണ്ടുപോകാനും അദ്ദേഹത്തിനായി. നമ്മുടെ സംസ്‌കൃതിയെ പിന്തുടരാതെ മറ്റൊരു സംസ്‌കൃതിയെ പിന്‍തുടരാന്‍ ശ്രമിച്ച് രണ്ടുമില്ലാതായവരെ സ്വസംസ്‌കൃതിയിലേക്ക് കൊണ്ടുവരാന്‍ സംഘം കൊണ്ടുവന്ന ചര്യകളിലൂടെ ഭാസ്‌കര്‍ റാവുജി നമ്മെ നയിച്ചുവെന്നും സ്വാമി പറഞ്ഞു.
തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജ് പ്രൊഫ. ഡോ. ജ്യോത്സന ജി. അധ്യക്ഷത വഹിച്ചു. എം. മോഹനന്‍, ഷാജി കെ.പി. എന്നിവര്‍ സംസാരിച്ചു.
















Discussion about this post