കാസര്‍കോട്: അമൃതഭാരതത്തിന് ആദര്‍ശ ബാല്യം എന്ന സന്ദേശമുയര്‍ത്തി സുവര്‍ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം നവം. 1ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച സുകൃത കേരളം ഗോകുല കലായാത്രയുടെ സംസ്ഥാനതല സമാപന പരിപാടി കാസര്‍കോട് മധൂരില്‍ നടന്നു. പ്രശസ്ത സംഗീതജ്ഞനും ക്ഷേത്രകലാ അക്കാദമി ചെയര്‍മാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ കലായാത്രാ സന്ദേശം നല്‍കി. കജംപാടി സുബ്രഹ്‌മണ്യ ഭട്ട്, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബോഗ്, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍, ദക്ഷിണകേരളം അധ്യക്ഷന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ഉത്തര കേരളം അധ്യക്ഷന്‍ എം. സത്യന്‍, മധൂര്‍ ക്ഷേത്രം എക്‌സി. ഓഫീസര്‍ ജഗദീഷ് പ്രസാദ്, അരവിന്ദ എന്നിവര്‍ സംസാരിച്ചു. കലായാത്ര സംയോജക് പി. പ്രശോഭ് മാസ്റ്റര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ധനഞ്ജയന്‍ മധൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലായാത്ര ടീം അവതരിപ്പിച്ച നൃത്ത സംഗീത ശില്പവും ഗോകുലം അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
















Discussion about this post