VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
26 January, 2026
in ഭാരതം
ShareTweetSendTelegram

പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): രാഷ്ട്രനിര്‍മ്മാണത്തിനായി പഞ്ചപരിവര്‍ത്തനം പ്രതിജ്ഞയായി സ്വീകരിക്കാന്‍ യുവാക്കള്‍ സന്നദ്ധരാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തെ യഥാര്‍ത്ഥ ഭാരതമാക്കാന്‍ യുവാക്കള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോതീലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംപി ഹാളില്‍ സംഘടിപ്പിച്ച യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

രാഷ്ട്രം നമുക്കെല്ലാ നല്കുന്നു. തിരികെ നല്കാന്‍ നമുക്കും കഴിയണം. ഇത് മുദ്രാവാക്യമായി ഏറ്റെടുക്കണം. ഭാരതത്തെക്കുറിച്ച് ഭാവാത്മകമായ കാഴ്ചപ്പാടുണ്ടാകണം. എങ്ങനെയാണ് നമ്മുടെ രാഷ്ട്രത്തെ മഹത്തരമാക്കേണ്ടത് എന്നതിലായിരിക്കണം ഊന്നല്‍. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഉപേക്ഷിക്കണമെന്ന് എല്ലാ മഹാന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്. അത് എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാകണം. വ്യവസായം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ഭാരതീയത പ്രകടമാകണം. സാംസ്‌കാരികമായി നമ്മള്‍ ഒന്നാണെന്ന ബോധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം, ഭാവി തലമുറയെ നല്ല പൗരന്മാരായി വളര്‍ത്തിയെടുക്കേണ്ടതും നമ്മുടെ കടമയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഭാരതീയജ്ഞാനപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. മാറ്റങ്ങളുടെ കാലമാണിത്. മാറ്റം പ്രകൃതി നിയമമാണ്. നല്ല കാര്യങ്ങള്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും എളുപ്പവും സുഖമുള്ളതുമാണ്. എന്നാല്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണ്. അത് മനസിലാക്ക് നമ്മുടെ കടമ തിരിച്ചറിഞ്ഞാല്‍ രാജ്യം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കും.

സമൃദ്ധമായ ലങ്ക അധീനതയില്‍ വന്നിട്ടും അത് വിഭീഷണന് നല്കി മാതൃരാജ്യത്തെ സ്വീകരിച്ച ശ്രീരാമനാണ് നമ്മുടെ മാതൃക. ഒരു രാഷ്ട്രത്തെയും കീഴ്‌പ്പെടുത്തിയല്ല ഭാരതം വികസിച്ചത്. എല്ലാവരെയും ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. പല സംസ്‌കാരങ്ങളും ഭാരതീയതയുടെ മുഖ്യധാരയില്‍ ലയിച്ച് ഇവിടെത്തുടരുന്നു. മ്യൂസിയങ്ങളിലും ലൈബ്രറികളിലും അറിവ് സൂക്ഷിക്കുന്നതിലല്ല, ലോകത്തിന് പകരുന്നതിലാണ് നമ്മള്‍ ആനന്ദം കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്യാഗ്രഹത്തിലും ഉപഭോഗത്തിലും കുടുങ്ങിയാല്‍, നമ്മുടെ പരിശ്രമങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍വാഹ് ജി പറഞ്ഞു. ഓരോ വ്യക്തിയും അവരുടെ പരിശ്രമത്തിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിക്കണം. എല്ലാവര്‍ക്കും ആദ്യം രാഷ്ട്രബോധം ഉണ്ടായിരിക്കണം. ‘പ്രതിശീര്‍ഷ വരുമാന’ത്തേക്കാള്‍ ‘പ്രതിശീര്‍ഷ സ്വഭാവ’ത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജഗോപാലാചാരി പറഞ്ഞിട്ടുണ്ട്. അതാണ് അനിവാര്യം, സര്‍കാര്യവാഹ് പറഞ്ഞു.എംഎന്‍ഐടി ഡയറക്ടര്‍ പ്രൊഫ. രാമശങ്കര്‍ വര്‍മ്മ, സഹപ്രാന്ത സംഘചാലക് പ്രൊഫ. റാണ കൃഷ്ണ പാല്‍, ഐഐഐടി ഡയറക്ടര്‍ മുകുള്‍ യശ് സുതാവഡെ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

Tags: Dattatreya HosabaleRSS100
ShareTweetSendShareShare

Latest from this Category

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies