VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
7 February, 2026
in ഭാരതം
Share
Tweet
SendTelegram

മുംബൈ: എല്ലാ കുറവുകളില്‍ നിന്നും മോചിതമായ പൂര്‍ണസമാജം സൃഷ്ടിക്കപ്പെടണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു സമൂഹമെന്ന നിലയില്‍, നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും അന്ധവിശ്വാസങ്ങളും തിന്മകളും നിരക്ഷരതയുമൊക്കെ കുറവുകളാണ്. ഇവയില്‍നിന്നെല്ലാം മോചിതമായ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുംവരെ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘയാത്രയുടെ നൂറ് വര്‍ഷം – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ വര്‍ളി നെഹ്‌റു സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ആദ്യദിവസം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘത്തിന്റെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. ലോകത്ത് അത്തരമൊരു പ്രവര്‍ത്തനം വേറെയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍, തഥാഗത ബുദ്ധനുശേഷം ഇത്തരമൊരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. സംഘത്തെ അനുഭവിച്ചല്ലാതെ അറിയാനാവില്ല. എന്തിനോടെങ്കിലും പ്രതികരിക്കാനോ, ആരെയെങ്കിലും എതിര്‍ക്കാനോ അല്ല സംഘം രൂപീകരിച്ചത്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. അധികാരവും ആവശ്യമില്ല. സംഘത്തെ അറിയാന്‍, ആദ്യം സംഘം എന്തല്ലെന്ന് മനസ്സിലാക്കണം. രാജ്യത്ത് വനടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കുമൊപ്പം സംഘമുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ രാഷ്ട്രത്തിനും വേണ്ടിയുള്ളതാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതി പ്രകാരം അവരുടെ ഒരു സുരക്ഷാ വാല്‍വായിട്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ പൂര്‍വികര്‍ അതിനെ ഫലപ്രദമായ ഒരു ആയുധമാക്കി മാറ്റിയെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബ്രിട്ടീഷുകാരായിരുന്നില്ല ആദ്യത്തെ അധിനിവേശക്കാര്‍. അലക്‌സാണ്ടറിന്റെ കാലം മുതല്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ ഉടലെടുത്ത അനൈക്യവും സ്വാര്‍ത്ഥതയും മൂലമാണ് നമ്മള്‍ തുടര്‍ച്ചയായി അടിമകളായത്. സമൂഹത്തെ ഒന്നിപ്പിക്കാതെ ഇത് അവസാനിക്കില്ലെന്ന ബോധ്യത്തിലാണ് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ഗുണസമ്പന്നമായ സമാജ നിര്‍മിതിക്കായി സംഘം തുടങ്ങിയത്. മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കുക എന്നതല്ലാതെ, മറ്റ് പ്രവര്‍ത്തനങ്ങളൊന്നും സംഘത്തിനില്ലെന്നത് മുന്‍കൂട്ടിത്തന്നെ തീരുമാനിച്ചിരുന്നു. സംഘം നിലനില്‍ക്കുന്നത് രാജ്യത്ത് നടക്കുന്ന എല്ലാ നല്ല കാര്യങ്ങളും ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടിയാണ്. സര്‍ക്കാരിന്റെ ഫണ്ടില്ലാതെ സമൂഹത്തിന്റെ സഹകരണത്തോടെ സ്വയംസേവകര്‍ രാജ്യത്ത് ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ചെറുതും വലുതുമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ഭാരതത്തിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് സംഘം വിശ്വസിക്കുന്നു. ഹിന്ദു ഒരു മതമല്ല. അത് ഒരു പ്രത്യേക സമൂഹത്തിന്റെ പേരല്ല. ഇത് ഒരു ആചാരപദ്ധതിയല്ല, ഭാരതവാസികളുടെ വിശേഷണമാണ്. ബാബര്‍ പഞ്ചാബ് ആക്രമിച്ചപ്പോള്‍, നടമാടിയ എല്ലാ ക്രൂരതകള്‍ക്കും സാക്ഷിയായിരുന്ന ഗുരു നാനാക് ദേവാണ് ഹിന്ദുസ്ഥാന്‍ എന്ന വാക്കുച്ചരിച്ചത്.

നമ്മുടേത് ധര്‍മ്മപ്രാണദേശമാണ്. ഇവിടെയെല്ലാവരും ഒരുമിച്ച് നടക്കണം. ധര്‍മ്മ നിരപേക്ഷത എന്ന വാക്ക് തെറ്റാണ്. ധര്‍മ്മം ഭാരതത്തിന്റെ പ്രാണനാണ്, വേരാണ്. ഭാരതം പിറന്നതുതന്നെ ലോകത്തെ ധര്‍മ്മത്താല്‍ അനുഗ്രഹിക്കാനാണ്. നിരവധി വ്യത്യസ്തതകള്‍ക്കിടയിലും നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ഈ പവിത്ര സംസ്‌കൃതിയാണ്. അതിന്റെ പേരാണ് ഹിന്ദു എന്നത്. നമ്മുടേത് ഏറ്റവും പുരാതനമായ രാഷ്ട്രമാണ്. അതുകൊണ്ട് ലോകത്തിന് മാതൃകയാകേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. മഹാശക്തി ആവുന്നതിനപ്പുറം നേതൃപരമായ പെരുമാറ്റത്തിലൂടെയും ശീലത്തിലൂടെയും ലോകത്തിന് പാഠങ്ങള്‍ പകരുന്ന വിശ്വഗുരു ആവുകയാണ് നമ്മുടെ ലക്ഷ്യം. നമ്മളാരും ശിവാജിയാകണമെന്നില്ല, എന്നാല്‍ ധീരനായ ശിവാജി മഹാരാജിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരാന്‍ നമുക്കെല്ലാം കഴിയും. സര്‍സംഘചാലക് പറഞ്ഞു.

Tags: RSSdr. mohan bhagawat#MohanBhagwatRSS100
Share
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies