ഭാരതീയ പൗരൻമാർ എന്ന രീതിയിൽ രാഷ്ട്രത്തിൻ്റെ അഭിവൃദ്ദിയ്ക്ക് വേണ്ടി ഓരോ പൗരനും പരിസ്ഥിതി, സ്വദേശി ,
സാമാജിക സമരസത ,പൗരധർമ്മം,
കുടുംബ പ്രഭോധൻ, എന്നീ പഞ്ച പരിവർത്തന തത്ത്വങ്ങളിൽ അധിഷ്ടിതമായ ജീവിതരീതി പിൻതുടരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ.സി.ബാബു പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് ഹിന്ദു ഏകതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിട്ടയേഡ് പ്രൊവിഡൻറ് ഫണ്ട് അസിസ്റ്റൻ്റ് കമ്മീഷണർ ശ്രീ.എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ഹിന്ദു ഏകതാ സമിതി ചെയർമാൻ കടവത്ത് ശ്രീ.രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ശാരദാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി.പത്മശ്രീ ശ്രീ .ബാലൻപൂ തേരി, പള്ളിക്കൽ പഞ്ചായത്തിലെ അറുപത്തിരണ്ട് ഗ്രാമ കുടുംബക്ഷേത്രങ്ങളിലെ പ്രതിനിധികൾ, എന്നിവർ സംസാരിച്ചു.
സംഗമത്തിൽ ബാലഗോകുലം മലപ്പുറം റവന്യൂ ജില്ല ഭഗിനി പ്രമുഖ് അശ്വതി രാഗേഷ് നന്ദി രേഖപ്പെടുത്തി.
രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
നൂറിലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയോട് കൂടി സംഗമം സമാപിച്ചു.













