ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുകയാണ് ഭാരതം. നിർമ്മിത ബുദ്ധി യുടെ രംഗത്തും ഭാരതം വളരെ മുന്നേറുകയാണ്. നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ തീർച്ചയായും ഭിന്നശേഷിക്കാരായിരിക്കണമെന്ന് ജസ്റ്റീസ് നഗരേഷ് പറഞ്ഞു ഭിന്നശേഷികാർക്കായുളള ‘സക്ഷമ ‘യുടെ പ്രവർത്തനം മഹത്തരമെന്ന് തുടർന്ന് ജസ്റ്റിസ് നഗരേഷ് പറഞ്ഞു.
സക്ഷമ കേരളവും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് 55 ദിവ്യാംഗർക്കായി നടത്തിയ ഇലക്ട്രിക്കൽ സ്കൂട്ടർ -കം-വീൽചെയർ വിതരണം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ.നഗരേഷ്. ഭിന്നശേഷികാർക്കും ദിവ്യാംഗർക്കുമായുളള സേവനത്തെ സമാജത്തിന്റെ കടമയാണെന്നാണ് ഭാരതത്തിൽ കാണുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കോതമംഗലത്ത് നിന്നുളള ബോസ് ജോർജ്ജിന് ഇലക്ട്രിക് സ്കൂട്ടർ -കം-വീൽചെയർ നല്കി കൊണ്ട് വിതരണോത്ഘാടനം ജസ്റ്റീസ് നഗരേഷ് നിർവ്വഹിച്ചു. തൃപ്പൂണിത്തു നഗരസഭയിലെ ബഡ്സ് സ്കൂളുകളുടെ വികസനത്തിന് 50 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു പ്രഖ്യാപിച്ചു.തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുളള എല്ലാ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ‘ഭിന്നശേഷി സൗഹൃദ’മാക്കാൻ അടിയന്തര നടപടി നഗരസഭ ആരംഭിച്ചതായി അഡ്വ. പി.എൽ.ബാബു അദ്ധ്യക്ഷഭാഷണത്തിൽ തുടർന്ന് പറഞ്ഞു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സീനിയർ ജനറൽ മാനേജർ ശ്രീമതി ഗീതിക വർമ്മ തുടർന്ന് സംസാരിച്ചു.
ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻെറ സാമൂഹിക പ്രതിബദ്ധതാ പദ്ധതി യെ വിജയകരമായി നടത്തിയ സക്ഷമ യെ ഗീതിക വർമ്മ അഭിനന്ദിയ്ക്കുകയും തുടർന്ന് കുമാരി എൻ.എസ്. സിയയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ -കം-വീൽചെയർ കൈമാറി അനുമോദിയ്ക്കുകയും ചെയ്തു. കേരളത്തിൽ സക്ഷമ നടത്തുന്ന ഭിന്നശേഷിമേഖലയിലെ സേവനപ്രവർത്തനങ്ങളെക്കുറിച്ച് സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആർ.ഹരിദാസ് ചടങ്ങിൽ സംസാരിച്ചു. ചെന്നൈ ഐ.ഐ.ടി വികസിപ്പിച്ചെടൂത്ത ഇലക്ട്രിക് സ്കൂട്ടർ -കം- വീൽചെയർ നിർമ്മിച്ച് ലഭ്യമാക്കിയ നിയോ മോഷൻ കമ്പിനി പ്രതിനിധി സിദ്ധാർത്ഥ് ദാഗ, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ നഗരസഭാ കൗൺസിലർ ഡെയ്സൺ പി.ആർ ,സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരൻ തുടങ്ങിയർ തുടർന്ന് ആശംസകളർപ്പിച്ചു.സക്ഷമ സംസ്ഥാന ഖജാൻജി ടി.എം കൃഷ്ണകുമാർ സ്വാഗതം ആശംസിച്ച പരിപാടിയിൽ സക്ഷമ മേഖലാ പ്രസിഡന്റ് ആർ.പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.


















Discussion about this post