VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം : സി.ആര്‍. മുകുന്ദ

VSK Desk by VSK Desk
13 March, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

സമല്‍ഖ(ഹരിയാന): രാജ്യമൊട്ടാകെ നടന്നുവരുന്ന സംഘ ശതാബ്ദി പ്രവര്‍ത്തനങ്ങളോട് സമൂഹത്തിന്റെ പ്രതികരണം പ്രേരണാദായകമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ സഹകരണവും പങ്കാളിത്തവും സ്വയംസേവകര്‍ക്ക് ആവേശം പകരുന്നതാണ്. പാനിപ്പത്തിലെ മാധവ്‌സൃഷ്ടിയില്‍ ആര്‍എസ്എസ് പ്രതിനിധിസഭയുടെ ഭാഗമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും സാന്നിധ്യത്തില്‍ 2025 ഒക്ടോബര്‍ 2 ന് വിജയദശമി ദിനത്തില്‍ നാഗ്പൂരിലാണ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഘടനാവികാസവും സമാജശാക്തീകരണവുമാണ് ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ സംഘം നിര്‍വഹിക്കുന്നത്. ഇതിന്റെ ഭാഗമായി തുടരുന്ന ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലായിടത്തും ലഭി്ക്കുന്നത്. നഗര, ഗ്രാമ, ഗോത്ര മേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 36000 സ്ഥലങ്ങളില്‍ ഇതിനകം വിപുലമായ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. ഏറ്റവും വിദൂരമായ അതിര്‍ത്തിഗ്രാമങ്ങളില്‍ പോലും ഇത്തരം ഒത്തുചേരലുകളില്‍ വലിയ ആവേശമാണ് പ്രതിഫലിക്കുന്നത്.

സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് സജ്ജനശക്തി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പൗരപ്രമുഖരുടെ സെമിനാറുകളും സംഘടിപ്പിച്ചു വരികയാണ്. പഞ്ചപരിവര്‍ത്തനമാണ് ഇതിന്റെയെല്ലാം ഊന്നല്‍. സമാജിക സമരസത, പരിസ്ഥിതി അവബോധം, തദ്ദേശീയ പൈതൃകത്തിലുള്ള അഭിമാനം, കുടുംബവ്യവസ്ഥയുടെ സംരക്ഷണം, കടമകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവ എല്ലാവരും ഏറ്റെടുക്കുന്നതിലൂടെ രാജ്യത്തെയും സമൂഹത്തെയും ശക്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച വ്യാഖ്യാനമാലകളില്‍ വലിയ പങ്കാളിത്തമാണുണ്ടായത്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ പ്രധാന നഗരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലുമായാണ് നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന പ്രഭാഷണപരമ്പര നടന്നത്. ഈ സംവാദത്തിനിടെ ആയിരത്തിലധികം ചോദ്യങ്ങള്‍ക്കാണ് സര്‍സംഘചാലക് ഉത്തരം നല്‍കിയത്. ചോദ്യോത്തര സെഷന്‍ മാത്രം 20 മണിക്കൂറിലധികമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും സംഘം സ്വാഗതം ചെയ്തു. മണിപ്പൂരില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനം തൃപ്തികരമാണ്.സമൂഹത്തിന്റെ സജ്ജനശക്തിയെ സമാഹരിച്ച് രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

Tags: RSSRSS100Abps2026
Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies