കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. ഒന്‍പതിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹത്തില്‍ നിന്ന് സമ്മേളനനഗരിയിലേക്ക് ദീപശിഖാ പ്രയാണം. മൂന്ന് മണിക്ക് ശിബിര വിദ്യാര്‍ത്ഥികളുടെ കലാപരിപാടി. നാല് മണിക്ക് നടക്കുന്ന സംസ്‌കൃത സംഗമം സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും. ശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും.
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും. സംസ്‌കൃതഭാരതി ദേശീയ സെക്രട്ടറി ഡോ. പി. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്‌കൃത ഭാഷാ പ്രചാരകന്യം കവിയും പത്രപ്രവര്‍ത്തനമായിരുന്ന വി. കൃഷ്ണ ശര്‍മയുടെ പേരിലുള്ള പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ. വി. രാമകൃഷ്ണ ഭട്ടിനും, ശര്‍മ്മാജി പുരസ്‌കാരം സി. സുരേഷ്‌കുമാറിനും സദാനന്ദന്‍ മാസ്റ്റര്‍ സമ്മാനിക്കും.
കാസര്‍കോട് അമൃതാനന്ദമായി മഠം ബ്രഹ്‌മചാരി േവദവേദ്യാമൃതചൈതന്യ അനുഗ്രഹഭാഷണം നടത്തും. രണജിത്ത് കൊ. നാദാപുരം എഴുതിയ അക്ഷരശ്ലോക ലഹരി, വിഭക്തിബോധിനി എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാനായി കുഞ്ഞിരാമനും സദാനന്ദന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വഹിക്കും. കുമാരി രുക്മിണി, കെ. അരുണ്‍കുമാര്‍ എന്നിവര്‍ പുസ്തകപരിചയം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, ജില്ലാ പ്രസിഡന്റ് ഡോ. കെ.സി.കെ. രാജ എന്നിവര്‍ സംസാരിക്കും.
മുഖ്യകാര്യദര്‍ശി വി. ശ്രീകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. മാധവന്‍ നമ്പൂതിരി നന്ദിയും പറയും. തുടര്‍ന്ന് രാജീവന്‍ പണിക്കരുടെ മറത്തുകളിയും, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും നടക്കും. 10ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനത്തില്‍ 200 പേര്‍ പങ്കെടുക്കും. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍കിടെക്ട് കെ. ദാമോദരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. കെ.സി.കെ. രാജ, ജനറല്‍ കണ്‍വീനര്‍മാരായ സി.പി. സുരേഷ് ബാബു, കെ.എം. മാധവന്‍ മാസ്റ്റര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ കെ. അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.














Discussion about this post