ന്യൂദല്‍ഹി: ദല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദി പ്രസിഡന്റായി ദേവബാല പദ്മകുമാറിനെയും ജനറല്‍സെക്രട്ടറിയായി പി.എസ്. നാരായണനെയും ട്രഷററായി അശ്വിന്‍ എ. കേശവിനെയും തെരഞ്ഞെടുത്തു. ഡോ. പി. ശിവപ്രസാദ്, ഡോ. രശ്മി മേനോന്‍ എന്നിവര്‍ രക്ഷാധികാരിമാരാണ്. മറ്റുഭാരവാഹികളായി ജെ.എസ്. ശ്രീവരുണ്‍ (വൈസ് പ്രസിഡന്റ്), അഭയ് കെ. കമല്‍, കാശിനാഥ് എസ്. മനു (ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി. അമല്‍രാജ്, അഭിരാം പ്രകാശ്, പൗര്‍ണമി, റീബ മേരി, എസ്. പ്രപഞ്ജന, പി.ആര്‍. രഞ്ജിത്ത് (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഭാരത് ഭാരതി സഹസംയോജക് സോഹന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. നിരഞ്ജന കിഷന്‍ അധ്യക്ഷയായി. പി.എസ്. നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



















Discussion about this post