VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

VSK Desk by VSK Desk
21 August, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

വിശാഖപട്ടണം: ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണമെന്ന് ആര്‍എസ്എസ് സമന്വയ ബൈഠക് അഭിപ്രായപ്പെട്ടതായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമന്വയ ബൈഠക്ക് ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പ്രായമാകുന്ന ജനസംഖ്യയും ഫെര്‍ട്ടിലിറ്റി നിരക്കും ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ സ്ഥിതി വിലയിരുത്തിയത്. വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും യോഗം ചര്‍ച്ച ചെയ്തു. സന്തുലിതാവസ്ഥയും ഐക്യവും നിലനിര്‍ത്തുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഗുഡിലോവ വിജ്ഞാന്‍വിഹാറില്‍ സമാപിച്ച സമന്വയ ബൈഠക്കിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

സിസ്റ്റത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരും സമൂഹവും ഒരുപോലെ ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളടക്കമുള്ളവ യുവാക്കളില്‍ ഭാവിയെപ്പറ്റി ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഇത് മനസ്സിലാക്കുകയും പരിഹരിക്കുകയും വേണം. സിസ്റ്റത്തെ ക്രിയാത്മകമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും യുവാക്കള്‍ക്കിടയിലാണ് വ്യാപകമായി നടക്കുന്നത്. ഈ വര്‍ഷം തന്നെ 21000 യുവസ്വയംസേവകരാണ് 21 ദിവസത്തെ പരിശീലനവര്‍ഗുകളില്‍ പങ്കെടുത്തത്. നിത്യശാഖയിലെത്തുന്നവരില്‍ 60 ശതമാനത്തിലേറെയും യുവാക്കളാണ്.

പ്രസംഗങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും മാത്രം യുവാക്കളില്‍ മൂല്യങ്ങള്‍ വളര്‍ത്താനാവില്ല. അവരുടെ വികാരങ്ങള്‍ മനസിലാക്കി, ആശയവിനിമയം നടത്തണം. അതുവഴി, ഭാരതത്തിന്റെ മഹത്വവും സാംസ്‌കാരിക പൈതൃകവും അവരില്‍ അനുഭവവേദ്യമാകേണ്ടതുണ്ട്. എബിവിപി, ബജ്രംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങി നിരവധി സംഘടനകള്‍ വഴി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇന്നത്തെ സാധ്യതയും ക്രിയാത്മകവുമായ പ്രതികരണവും കണക്കിലെടുക്കുമ്പോള്‍, ഭാരതത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ് എന്ന് സംഘം വിശ്വസിക്കുന്നു.

യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാര്‍മ്മിക, സാമൂഹിക സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies