VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
26 May, 2026
in കേരളം
ShareTweetSendTelegram

തൃശൂര്‍: ശബരിമലയുടെ സുരക്ഷ ആശങ്കയിലെന്ന് ഹിന്ദു ഐക്യവേദി. ചാലക്കുടിയില്‍ നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തില്‍ എഴുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മാനബിന്ദുക്കള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളിലും സമ്മേളനം അംഗീകരിച്ച പ്രമേയം ആശങ്ക പ്രകടിപ്പിച്ചു.

ശബരിമല ക്ഷേത്രത്തില്‍ അതീവസുരക്ഷാ വീഴ്ചയാണ് നിരന്തരം ഉണ്ടാകുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ പല പ്രവശ്യം പറന്നതും, നട അടച്ചിട്ടിരിക്കുന്ന സമയത്ത് ഉത്തരവാദപ്പെട്ടവര്‍ അറിയാതെ ഒരു യൂട്യൂബര്‍ പതിനെട്ടാം പടിയുടെ സമീപം വരെ എത്തി ചിത്രീകരണം നടത്തുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതും വലിയ സുരക്ഷാ വീഴ്ചയാണ്. ശബരിമലയുടെ സമീപപ്രദേശമായ കോന്നി പാടം വനപ്രദേശത്ത് ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതില്‍ പ്രതികളെ കണ്ടെത്തിയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് തിരുവാഭരണപാതയില്‍ വടശ്ശേരിക്കര ഞാറക്കടവ് പാലത്തിന്റെ തൂണിന്റെ താഴെ നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതീവ സുരക്ഷാ ഭീഷണിയുള്ള ശബരിമല ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് സായുധസേനയെ നിയോഗിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കുകയോ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം.

യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ അമ്മമാര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ സമാധാനപരമായി നടത്തിയ നാമജപ പ്രതിഷേധത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകള്‍ മുഴുവന്‍ പിന്‍വലിക്കണം.

വണ്ടിപ്പെരിയാറില്‍ നിന്നും ശബരിമലക്ക് പോകുന്ന കാനനപാത തുറന്നു നല്‍കണമെന്നും പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുണനിലവാരമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നു.

കേരളത്തിന്റെ പൈതൃകത്തേയും സംസ്‌കാരിക മാനബിന്ദുക്കളേയും വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. വിഷു ആശംസയുടെ മറവില്‍ വെണ്ണക്കണ്ണനെ കുഴിമന്തിക്കണ്ണനാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം ആയിരുന്നു. ഇതിന്റെ പുറകിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം.

മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നും മലയാള ഭാഷയുടെ ഉപജ്ഞാതാക്കള്‍ ക്രൈസ്തവ മിഷണറിമാര്‍ ആണെന്നുമുള്ള പുതിയ ആഖ്യാനങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. വട്ടെഴുത്ത്, കോലെഴുത്ത് എന്ന ശൈലി സ്വീകരിച്ച കാലത്തുനിന്നും സംസ്‌കൃത അക്ഷരങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം മലയാളഭാഷക്ക് അടിത്തറ പാകിയത് തുഞ്ചത്ത് എഴുത്തച്ഛനായിരുന്നു. തുഞ്ചത്തെഴുത്തഛന്‍ ജീവിച്ചിരുന്നില്ല എന്ന പരാമര്‍ശത്തില്‍ സംസ്‌കാരിക കേരളം പുലര്‍ത്തിയ മൗനം അക്ഷന്തവ്യമായ അപരാധമാണ്.

സംസ്‌കാരിക കേരളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായ കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം എന്ന വീട് അനധികൃതമായി കയ്യേറാനുള്ള സംഘടിത ക്രൈസ്തവ മതവിഭാഗത്തിന്റെ ശ്രമവും അവിടെ മത്സ്യവിപണന കേന്ദ്രം ആരംഭിക്കാന്‍ അനുവാദം നല്‍കിയതും അപലപനീയമാണ്. കുമാരനാശാന്റെ കുടുംബസ്വത്ത് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ശങ്കരാചാര്യരേയും, ശങ്കര ദര്‍ശനങ്ങളേയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യഭാസ വകുപ്പ് ഇടപെട്ട് ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലായെ സംരക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു.

ShareTweetSendShareShare

Latest from this Category

ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ആർഎസ്എസ് നടത്തുന്നത് സാമാന്യ ജനസമൂഹത്തിൽ ദേശീയ ആത്മാവിനെ ആവിഷ്‌ക്കരിക്കാനുള്ള പ്രവർത്തനം : സുനിൽ ആംബേക്കർ

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം. രാധാകൃഷ്ണന്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ആർഎസ്എസ് നടത്തുന്നത് സാമാന്യ ജനസമൂഹത്തിൽ ദേശീയ ആത്മാവിനെ ആവിഷ്‌ക്കരിക്കാനുള്ള പ്രവർത്തനം : സുനിൽ ആംബേക്കർ

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം. രാധാകൃഷ്ണന്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

സ്ത്രീകൾ രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകണം: ഡോ. ജയശ്രീ ആർ എസ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies