കൊല്ലം: സംഘത്തിന്റ ശതാബ്ദിയുടെ ഭാഗമായി കൊല്ലം മഹാനഗരത്തിൽ നടന്ന പ്രബുദ്ധ പൗര സംഗമത്തിൽ സംഘത്തിൻ്റെ വൈചാരിക അടിത്തറയെന്ന വിഷയത്തെ അധികരിച്ച് പ്രാന്തീയ കാര്യകാരി സദസ്യൻ കാ . ഭാ സുരേന്ദ്രൻ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ സി.ആർ ജയശങ്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാനഗർ സംഘചാലക് ആർ ഗോപാലകൃഷ്ണൻ ആർട് ഓഫ് ലിവിംഗ് കൊല്ലം ചാപ്റ്റർ അഡ്മിനിസ്ട്രറ്റർ ബ്രഹ്മചാരി രാമചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു . ഹൈന്ദവ ദർശനം എല്ലാത്തരം ചിന്തകളെയും മതങ്ങളേയും ഉൾക്കൊള്ളുകയും അവയെ സ്ഫുടം ചെയ്ത് സമാജത്തിനു തന്നെ തിരികെ നലകുകയും ചെയ്യുന്നുവെന്ന് ഡോ. സി. ആർ ജയശങ്കർ അഭിപ്രായപ്പെട്ടു. സംഘത്തിന്റെ ശാഖ പ്രവർത്തനം പ്രധാനമായും മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണെന്ന് കാ ഭാ സുരേന്ദ്രൻ പറഞ്ഞു. മുഴുവൻ ഭാരതീയരിലും ഭാരതം എന്റെ നാടെന്ന ബോധം സൃഷ്ടിക്കുക, ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുക.
നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഗിരി ശ്യംഗങ്ങളിലും സമുദ്രതീരങ്ങളിലും നിവസിക്കുന്ന ജനങ്ങളിൽ ദേശീയ ബോധമുണ്ടാകണം. രണ്ട് സംഘടിത ബോധം ഉണ്ടാകുക രാഷ്ട്രം ഒരൊറ്റ വ്യക്തിയെ പോലെ ഉയരണം അങ്ങനെയായാൽ ഒരു ശക്തിക്കുo നമുക്കെതിരെ നോക്കുവാൻ പോലും ധൈര്യം ഉണ്ടാവുകയില്ല. സകല വൈവിധ്യങ്ങൾക്കുo അതീതമായി സംഘടിത ബോധം ഓരോ കോണിലും ഉണ്ടാകണം. മൂന്ന് സാംസ്ക്കാരിക ബോധം സ്യഷ്ടിക്കുക. സംസ്ക്കാരം അനുസരിച്ച് ജീവിക്കുന്ന ജനത ഉണ്ടാകുമ്പോഴാണ് അത് നിലനില്ക്കുന്നത്. അറിവുo അഭിമാനമുള്ള ജനതയെ സൃഷ്ടിക്കുക. ഏതു പേരിലാണോ മുഴുവൻ ഭാരതീയരെയും സംഘടിപ്പിക്കാൻ കഴിയുന്നത് അത് സംസ്ക്കാരത്തിന്റെ പേരിൽ മാത്രമാണ്. വൈവിധ്യങ്ങളെ മുഴുവൻ കൂട്ടി നിർത്തുന്നത് സംസ്കാരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘ ശതാബ്ദിയുo പഞ്ചപരിവർത്തനവും എന്ന വിഷയം കൊല്ലo വിഭാഗ് സേവാ പ്രമുഖ് ജയറാം അവതരിപ്പിച്ചു. കൊല്ലം മഹാ നഗർ സഹകാര്യവാഹ് കെ.വി. സെന്തിൽ കുമാർ സ്വാഗതവും വിഭാഗ് ധർമ ജാഗരൺ സംയോജക് വി . രാജു കൃതഞ്ജതയുo രേഖപ്പെടുത്തി.















Discussion about this post