VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

VSK Desk by VSK Desk
23 June, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ ദിവ്യാംഗര്‍ക്ക് ലഭിച്ചിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിലും ദിവ്യാംഗ സമൂഹത്തെ അവഗണിച്ചതായും സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. ദിവ്യാംഗര്‍ക്കായുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മറ്റ് ക്ഷേമ പെന്‍ഷനുകളേക്കാള്‍ 25 ശതമാനം അധികമായിരിക്കണമെന്ന് 2016 ലെ ദിവ്യാംഗര്‍ക്കായുള്ള അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദിവ്യാംഗ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക ശോച്യാവസ്ഥ ബോദ്ധ്യപ്പെട്ട് വി.ഡി. സതീശന്‍ സര്‍ക്കാര്‍ വ്യവസ്ഥ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബജറ്റ് നിരാശയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ദിവ്യാംഗരുടെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ അഭാവമാണ്. നിലവിലെ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലികമായി കോഴ്‌സുകള്‍ അനുവദിച്ചും ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിവിധ പ്രൊഫഷണലുകളുടെ ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ അതും ഇടംപിടിച്ചിട്ടില്ല.

വാര്‍ഷിക വരുമാനം കണക്കാക്കാതെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ ദിവ്യാംഗര്‍ നേരിടുന്ന യാത്രാ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാ ഇളവ് അനുവദിച്ചിരുന്നു. പ്രതിവര്‍ഷം ഇരുപതിനായിരം രൂപ വരുമാന പരിധി വച്ചാണ് പദ്ധതി നടപ്പാക്കിയത്.

എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതോടെ വാര്‍ഷിക വരുമാനം ഉയരുകയും മുഴുവന്‍ ദിവ്യാംഗരും ഈ പരിധിക്ക് പുറത്താകുകയും ചെയ്തു. അതിനാല്‍ ക്ഷേമ പെന്‍ഷന്‍ വരുമാനമായി കണക്കാക്കാതെ മുഴുവന്‍ ദിവ്യാംഗര്‍ക്കും പദ്ധതി ആനുകൂല്യം ലഭിക്കുംവിധം സൗജന്യ യാത്രാ സൗകര്യം പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു.

ദിവ്യാംഗരുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് പൊ
തുഗതാഗത സംവിധാനത്തിലൂടെ കാഴ്ച പരിമിതര്‍, വീല്‍ചെയര്‍ ഉപയോക്താക്കള്‍ തുടങ്ങി എല്ലാ ദിവ്യാംഗര്‍ക്കും സുഗമമായി യാത്ര ചെയ്യുവാന്‍ സാധിക്കും വിധം ആവശ്യമായ പരിവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വരുത്തണമെന്നും ഒ. ആര്‍. ഹരിദാസ് അറിയിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies