കൊല്ലം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവമാണ് നടക്കുന്നതെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം അഭിപ്രായപ്പെട്ടു. sകാട്ടാരക്കരയില്‍ ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയിലിന്റെ ഇറക്കുമതി കുറഞ്ഞ സാഹചര്യത്തില്‍ ഭാരതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എഥനോള്‍ വിപ്ലവത്തിന്റെ ആധാരശില ഭാരതീയ കര്‍ഷക സമൂഹമാണ്. ലോകത്തിലെ ഏറ്റവും വലിയ എഥനോള്‍ ഉല്‍പാദക രാജ്യങ്ങളായ ബ്രസീലും അമേരിക്കയും ഭക്ഷ്യ വിഭവങ്ങളില്‍ നിന്നാണ് അത് ഉണ്ടാക്കുന്നത്. എന്നാല്‍ ഭാരതത്തില്‍ കാര്‍ഷിക വേസ്റ്റ് ആണ് പ്രധാന അസംസ്‌കൃത വസ്തു. ഭാരതത്തില്‍ ഇപ്പോള്‍ 4300 കോടി രൂപയുടെ എഥനോള്‍ ഉത്പാദനമുണ്ട്. അതില്‍ 4000 കോടി രൂപയും കര്‍ഷകരിലേക്ക് എത്തുന്നുവെന്നത് നിസാരകാര്യമല്ല.
വരും നാളുകളില്‍ ഭാരതത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളില്‍ വളരെയേറെ പ്രാധാന്യം എഥനോളിന് ഉണ്ടായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. കൂടാതെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്‌ക്കുന്നതിന് എഥനോള്‍ നിര്‍മാണത്തിനായി ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നുമുണ്ട്. അങ്ങനെ ഡി ഡോളറൈസേഷനിലേക്ക് കുതിക്കാന്‍ ഗോ ആധാരിത ജൈവകൃഷി ഉപയോഗപ്പെടുകയാണ്. കേരളത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആധാരിത ജൈവകൃഷി സഹായിക്കുമെന്നും അനില്‍ വൈദ്യമംഗലം ചൂണ്ടിക്കാട്ടി.
കിസാന്‍ സംഘ് കൊല്ലം ജില്ലാ ഉപാധ്യക്ഷന്‍ ഏരൂര്‍ മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പി. ബാബുക്കുട്ടന്‍, ജില്ലാ സെക്രട്ടറി സജീഷ് വടമണ്‍, ജോയിന്റ് സെക്രട്ടറി എം. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post