തൃപ്പൂണിത്തുറ: ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യസമത്വം സ്വന്തം ജീവിതത്തില്‍ പ്രായോഗി കമാക്കിയ മഹത് വ്യക്തിയാണ് ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവനെന്ന് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷം മുന്‍പ് സര്‍സംഘചാലക് സ്വന്തം ഭവനത്തില്‍ എത്തിയപ്പോള്‍ വളരെ സന്തോഷപൂര്‍വ്വം, ആദരപൂര്‍വ്വം അദ്ദേഹം സ്വീകരിച്ചു. തൃപ്പൂണിത്തുറയിലെ സംഘപ്രവര്‍ത്തകര്‍ ചില പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോള്‍ സംഘചാലക് എന്ന ദൗത്യം ഏറ്റെടുത്ത് അവരെ സഹായിച്ച വ്യക്തിയാണ് വാസുവേട്ടന്‍.
സംഘമനുശാസിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കിയ വ്യക്തി, സമൂഹത്തിനുമുന്നില്‍ ആദര്‍ശ ജീവിതം നയിച്ച വ്യക്തി, മനുഷ്യരിലും ഈശ്വരനുണ്ടെന്ന് തെളിയിച്ച വ്യക്തി, ഇവയൊക്കെയാണ് വാസുവേട്ടന്‍ എന്ന് സേതുമാധവന്‍ അനുസ്മരിച്ചു.
എറണാകുളം വിഭാഗ് സഹ സംഘചാലക് പി. ശിവദാസ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.എല്‍. ബാബു, എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹി എല്‍. സന്തോഷ്, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ കെ. ശിവപ്രസാദ്, പി.ജി. രാജന്‍ (ധീവരസഭ), ബാബു തെങ്ങനാല്‍ (അന്യോന്യം തൃപ്പൂണിത്തുറ), എന്‍. മധു (കാരിക്കോട് സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂള്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്), കേശവന്‍ നമ്പൂതിരി (യോഗക്ഷേമസഭ തൃപ്പൂണി ത്തുറ), സന്തോഷ് (വ്യാപാരി വ്യവസായി സംഘ്), ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, കൗണ്‍സിലര്‍ അഡ്വ. തവമണി, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എസ്. ഷൈജു, ആര്‍എസ്എസ് എറണാകുളം വിഭാഗ് കാര്യവാഹ് കെ.സി. ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.













Discussion about this post