കൊച്ചി: രാഷ്ട്രത്തിന്റെ നന്മയ്ക്കായി നിലകൊള്ളുകയും മൂല്യച്യുതിക്ക് എതിരെ പോരാടുകയും ചെയ്തവരെ, അവര്‍ ത്യാഗം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ് എന്ന ഭാവനയോടെ കാണുന്ന സമീപനം സമൂഹം മാറ്റണമെന്ന് പ്രമുഖ അഭിഭാഷകന് കെ. രാംകുമാര്‍. എറണാകുളം ബിടിഎച്ചില്‍ ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തരാവസ്ഥ @ 51 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യവും ധര്‍മ്മവും നീതിയും ഉയര്‍ത്തിപ്പിടിച്ച് അടിയന്തരാവസ്ഥയുടെ കിരാതമായ നടപടികളെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തി അഭിമാനപൂര്‍വ്വം അവരെ ആദരിക്കുക എന്നുള്ളത് നമ്മുടെ കര്‍ത്തവ്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.പത്രസ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിട്ട്, മരണ വാര്‍ത്തകള്‍ പോലും നല്കുവാന് സാധിക്കാത്ത തരത്തില്‍ ഇരുള് മൂടിയ കാലഘട്ടമായിരുന്നു അതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
മാനവികതയുടെ മൂല്യങ്ങള്‍ തിരിച്ചറിയാത്ത ഭരണകൂടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.ജി. വേണു ഗോപാല്‍, ഇ.എന്‍. നന്ദകുമാര്‍, ടി. സതീശന്, വടയാര്‍ സുനില്‍, കെ.പി. ഷാജി എന്നിവര്‍ സംസാരിച്ചു.













Discussion about this post