ന്യൂദൽഹി: നേപ്പാളിലെ ഉത്തര അതിർത്തി മേഖലയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ദുരിതബാധിതർക്കും പരിക്കേറ്റവർക്കും സമാശ്വാസമേകാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രളയം റസുവ, ധാഡിംഗ്, നുവാകോട്ട്, ചിത്വാൻ, കിഴക്കൻ നവൽപരാസി ജില്ലകളെ ഭീഷണമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്.
ഈ ദുരന്തത്തിൽ ഇരകളായവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജമാണ്. ഈ അപ്രതീക്ഷിത സാഹചര്യത്തിൽ സഹായഹസ്തങ്ങളുമായി മുന്നോട്ടുവരാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.














