തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്കു സമര്‍പ്പിച്ചു. അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിലെ ചടങ്ങ് തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായ വിജയകൃഷ്ണന്‍ പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്കു സമ്മാനിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ പ്രശംസാ പത്രം സമര്‍പ്പിച്ചു.
തപസ്യ ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശമേകി. ബാലഗോകുലം സംസ്ഥാന സമിതിയംഗം പി. ശ്രീകുമാര്‍, ജില്ലാ അധ്യക്ഷന്‍ ജി.എസ്. ബാബുരാജ്, സ്വാഗതസംഘം ചെയര്‍മാന്‍ വി. ലിജു, ബാലസമിതി കാര്യദര്‍ശി വി. അരുന്ധതി, എസ്. അനഘ, ആദിത്യന്‍ എം. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
51,000 രൂപയും ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ ചെയര്‍മാനും ഡോ. ജെ. പ്രമീളാദേവി, പി.കെ. വിജയരാഘവന്‍, പി.ശ്രീകുമാര്‍, എം. സത്യന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.















