കാസറഗോഡ് : 2026 ഡിസംബർ 11, 12, & 13 തീയതികളിൽ കാസർഗോഡ് ചിന്മയ തേജസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 44ആമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കാസറഗോഡ് അശോക നഗറിൽ സ്ഥിതി ചെയ്യുന്ന ദേശീയ സേവാഭാരതി ഭവനിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷൻ സുധീർ ബാബു സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പ് അനാവശ്യമായ തയ്യാറെടുപ്പുകളെ കുറിച്ച് വിവരിച്ചു.
ശശിധരൻ ഐ.എ.എസ് ചെയർമാനും അഡ്വ കെ കരുണാകരൻ വർക്കിംഗ് ചെയർമാനും ഡോക്ടർ കെ ഐ ശിവപ്രസാദ് ജനറൽ കൺവീനറുമായി 251 അംഗ സ്വാഗതസംഘകമ്മറ്റി കമ്മിറ്റിയെ തിരഞ്ഞെടുത്തു. മാനനീയ കാസറഗോഡ് ജില്ലാ സംഘചാലക് പ്രഭാകരൻ മാസ്റ്റർ മാർഗ്ഗദർശനം നൽകി സംസാരിച്ചു.
ഭാരതീയ വിചാരകേന്ദ്രം കാസർഗോഡ് ജില്ലാ സെക്രട്ടറി ഡോ. ശിവപ്രസാദ് സ്വാഗതവും മുരളീധരൻ പാലമംഗലം അധ്യക്ഷതയും വഹിച്ചു.












