തിരുവനന്തപുരം: പി.പരമേശ്വരൻജിയെ അനുസ്മരിച്ച് ഭാരതീയ വിചാരകേന്ദ്രം. തിരുവനന്തപുരം സ്ഥാനീയസമിതി സംഘടിപ്പിച്ച അനുസ്മരണത്തില്‍ വിശ്വസംവാദകേന്ദ്രം എക്സിക്യൂട്ടീവ് അംഗം എം.എല്‍. രമേശ് പി. പരമേശ്വരനെക്കുറിച്ച് സംസാരിച്ചു. അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് രമേശ്പറഞ്ഞു.
പരമേശ്വര്‍ജിയുടെ പ്രതിഭ ഒരു ചട്ടക്കൂടിനുള്ളില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല. അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത് മഹര്‍ഷി അരവിന്ദനും സ്വാമി വിവേകാനന്ദനും ആയിരുന്നു. കേരളത്തിന്റെ സംസ്കാരത്തെയും കേരള സമൂഹത്തെയും ഇത്രയും അഗാധമായി മനസ്സിലാക്കിയ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്, രമേശ് പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ചു. പി. പരമേശ്വരന്റെ പ്രവര്‍ത്തനം നിരവധി തലമുറകളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നുവെന്ന് ആര്. സഞ്ജയന് പറഞ്ഞു.
മനോജ് കുമാര്‍ ആലപിച്ച സരസ്വതി വന്ദനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയസമിതി അധ്യക്ഷന്‍ എം. വിനോദ്കുമാര്‍, ജില്ലാ ട്രഷറര്‍ വിജയന് നായര്‍, ഓര്‍ഗനൈസിങ് സെകട്ടറി രാജന് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
















