VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എം.എ. സാറിന് വിട

VSK Desk by VSK Desk
29 September, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി : മലയാളബാല്യങ്ങള്‍ക്ക് മാതൃകയായി ഉണ്ണിക്കണ്ണനെ നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍ എന്ന എം.എ. സാര്‍ വിടവാങ്ങി. 97 വയസായിരുന്നു. ചികിത്സയിലിരിക്കെ എറണാകുളത്ത് അമൃത ആശുപത്രിയിലാണ് അന്ത്യം. ബാലികാബാലന്മാരുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അദ്ദേഹം കൃഷ്ണപാദം ചേരുന്നു. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം ചെലവഴിച്ചത്.

1929 ജനുവരി 17ന് കൊല്ലം ജില്ലയിലെ ഐവര്‍കാലയിലാണ് ജനനം. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകന്‍. കുഴിക്കലിടവക ജി.വി.എസ്.എച്ച്.എസ്സില്‍ നിന്ന് ശാസ്ത്രിപരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരു വര്‍ഷം, കോട്ടയത്ത് വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തി. തുടര്‍ന്ന് രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രചാരകന്‍. 1964 ല്‍ കേസരി പത്രാധിപരായി. മലബാറില്‍ ടിപ്പുവിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ചും മതംമാറ്റശ്രമങ്ങളെക്കുറിച്ചുമുള്ള പരമ്പരകളിലൂടെ ജനങ്ങളെ ഉണര്‍ത്തി. നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍പതിപ്പിലൂടെ ഭാരതപ്പുഴയുടെ അതിജീവനത്തിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പേ ശബ്ദമുയര്‍ത്തി. 2008ല്‍ കൊല്‍ക്കത്തയിലെ ബഡാബസാര്‍ ലൈബ്രറിയുടെ വിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി ആദരവുകള്‍ അദ്ദേഹത്തെ തേടിയെത്തി.

കേരളത്തിന്റെ ബാലദിനോത്സവമായി മാറിയ ജന്മാഷ്ടമി ശോഭായാത്രകള്‍, ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞങ്ങള്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നയിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്ര, ബാലമഹാസമ്മേളനങ്ങള്‍ തുടങ്ങി എം.എ. സാര്‍ നിശബ്ദനായി നിറഞ്ഞുനിന്ന മുന്നേറ്റങ്ങള്‍ നിരവധിയാണ്. സാംസ്‌കാരിക സംഘാടനരംഗത്ത് എം.എ. സാര്‍ സൃഷ്ടിച്ച നിശബ്ദപ്രഭാവത്തില്‍ ആകൃഷ്ടരായാണ് മഹാകവി അക്കിത്തവും തിക്കൊടിയനും കക്കാടും ഒഎന്‍വിയും സുകുമാര്‍ അഴീക്കോടും മാണി മാധവചാക്യാരുമൊക്കെയടങ്ങുന്ന കലാകേരളം ദേശീയാദര്‍ശത്തിന്റെ വഴിയേ നടന്നത്.

Share
Tweet
SendShareShare

Latest from this Category

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

പി. പരമേശ്വരൻജിയെ അനുസ്മരിച്ച് വിചാരകേന്ദ്രം

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

Load More

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies