VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

VSK Desk by VSK Desk
16 October, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഏതൊരു മഹാനെയും സ്വാധീനിക്കാനും അവരുടെ ഹൃദയത്തില്‍ ഇടംനേടാനുമുള്ള അത്ഭുത സിദ്ധിയുള്ള വ്യക്തിയായിരുന്നു കേരളത്തിലെ ആദ്യകാല പ്രചാരകന്മാരിലൊരാളായ എം.എ. കൃഷ്ണന്‍ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. കോട്ടയ്ക്കകം ലളിത്മഹാള്‍ ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്ക് എന്ത് കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ് അവരെ അതിനായി നിയോഗിക്കുന്ന അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകനായിരുന്നു എം.എ. കൃഷ്ണന്‍. തിരുവനന്തപുരത്ത് സംസ്‌കൃത കോളജില്‍ പഠിക്കുമ്പോഴാണ് ആര്‍എസ്എസുമായി അദ്ദേഹം ബന്ധപ്പെട്ടത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുകയായിരുന്ന പി. പരമേശ്വരന്‍ മുഖ്യശിക്ഷകനായിരുന്ന പുളിമൂടിലുള്ള ശാഖയില്‍ പ്രവര്‍ത്തിച്ചു. ആഗമാനന്ദസ്വാമികള്‍ തിരുവനന്തപുരത്ത് ഇടയ്ക്കിടെ വരുമ്പോള്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദ്യാഭ്യാസാനന്തരം പ്രാന്തപ്രചാരക് ആയിരുന്ന ഭാസ്‌കര്‍ റാവുമായി ബന്ധപ്പെടുകയും കുറച്ചുകാലം അധ്യാപകനായ ശേഷം ആര്‍എസ്എസ് പ്രചാരകനാവുകയുമായിരുന്നു. കേസരി പത്രാധിപരായിരുന്ന കാലത്ത് സാഹിത്യകാരന്മാരുമായി വലിയ ബന്ധം സ്ഥാപിച്ചു. പിന്നീടത് തപസ്യയുടെയും ബാലഗോകുലത്തിന്റെയും രൂപീകരണത്തിനു കാരണമായി.

സംഘ ആദര്‍ശത്തിന് അനുകൂലമായി സാംസ്‌കാരിക മണ്ഡലത്തിലേക്ക് വലിയൊരു മുന്നേറ്റം നേടുവാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച മഹാത്മാവാണ് എം.എ. സാര്‍. വളരെ സാത്വികനായിട്ടുള്ള അദ്ദേഹം ഒരു സ്ഥലത്തും ഒരു സന്ദര്‍ഭത്തിലും ആരോടും കയര്‍ത്ത് സംസാരിക്കാറില്ലായിരുന്നു. അപൂര്‍വ്വമായി ചില സമയത്ത് വളരെ കര്‍ക്കശമായ ഉറച്ച നിലപാട് പറയും. സാംസ്‌കാരിക ലോകത്ത് വലിയ മുന്നേറ്റം നടത്തിയ അദ്ദേഹം ഒരിക്കലും താന്‍ ഒരു വലിയ പണ്ഡിതനോ ചിന്തകനോ പത്രാധിപരോ സാഹിത്യകാരനോ എന്നൊന്നും അറിയിക്കാതെ നിശബ്ദ പ്രവര്‍ത്തനത്തിലൂടെ വലിയൊരു അടിത്തറ ഒരുക്കുകയായിരുന്നു.

കുട്ടിക്കൃഷ്ണ മാരാര്‍ മുതല്‍ വി. ടി. ഭട്ടതിരിപ്പാട്, മഹാകവി അക്കിത്തം എന്‍.എന്‍. കക്കാട്, എം.വി. ദേവന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി എം.എ. സാറിനെ ഒരിക്കല്‍ പരിചയപ്പെട്ടുപോകുന്ന തലയെടുപ്പുള്ള എഴുത്തുകാരുടെ പോലും ഹൃദയത്തില്‍ എം.എ. സാര്‍ ഇടംപിടിച്ചിരുന്നു. ആളുകളെ പരിചയപ്പെടാനും അവരെ നമ്മുടെ കാഴ്ചപ്പാടിലേക്ക് പ്രേരിപ്പിക്കാനും കഴിയുന്ന അസാമാന്യമായ വ്യക്തിത്വമുള്ള സാത്വികനായിരുന്നു എം.എ. കൃഷ്ണനെന്നും അദ്ദേഹത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു.

തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, മേയര്‍ വി.വി. രാജേഷ്, ആര്‍എസ്എസ് ജില്ലാസംഘചാലക് എം. മുരളി, തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബി.എസ്. ബിജു, ബാലഗോകുലം റവന്യൂ ജില്ലാ രക്ഷാധികാരി ഡി. നാരായണ ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies