കോഴിക്കോട്: നവരാത്രി സർഗ്ഗോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ജയരാജ് ചലച്ചിത്രോത്സവം’ ആരംഭിച്ചു. ചാലപ്പുറം കേസരി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി. ആർ. നാഥൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരീഷ് കടയപ്രത്ത്, സുന്ദർരാജ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചിത്രമായി സംവിധായകൻ ജയരാജിന്റെ ശ്രദ്ധേയ ചിത്രം ‘ദേശാടനം’ പ്രദർശിപ്പിച്ചു. ഒക്ടോബർ 12 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവത്തിൽ ജയരാജിന്റെ വിവിധ സിനിമകൾ പ്രദർശിപ്പിക്കും. സാംസ്കാരിക-സിനിമാ പ്രവർത്തകരും ചലച്ചിത്ര ആസ്വാദകരും ചടങ്ങിൽ പങ്കെടുത്തു.















