പോത്തൻകോട്: ഭാരതീയ സംസ്കാരം നിലനിർത്തുന്നതിന് യുവ തലമുറയുടെ പങ്ക് ആത്മപരിശോധന നടത്തണമെന്ന് സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം പാറയ്ക്കൽ മണ്ഡലം സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ അധ്യക്ഷ ഭാഷാണം നടത്തുകയായിരുന്നു സ്വാമി രാമപാദാനന്ദ സരസ്വതി. പുതിയ തലമുറ സംഘശാഖയിലൂടെ ഭാരത സംസ്കാരം നിലനിർത്തണമെന്നും സ്വാമി കൂട്ടി ചേർത്തു. രാഷ്ട്രീയ സ്വയംസേവക സംഘം നെടുമങ്ങാട് ജില്ലാ കാര്യവാഹ് എസ്. സന്തോഷ് വിജയദശമി സന്ദേശം നൽകി. ജില്ലാ സഹ സംഘചാലക് ജി. മോഹനൻ, മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ്, പ്രിയേഷ്, കെ. അനിൽകുമാർ , ബി. കെ ഷിജു, മനോജ് തുടങ്ങിയവർ സംസാരിച്ചു. കേസരി പ്രചാര പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ സഹ സംഘചാലക് ജി. മോഹനനിൽ നിന്നും കെ. ഇ പ്രദീപ് ആദ്യ വരിസംഖ്യ ചേർത്ത് മണ്ഡൽ തല ഉദ്ഘാടനം ചെയ്തു. വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പഥസഞ്ചലനം പാറയ്ക്കൽ നിന്നും സമാരംഭിച്ച് പുത്തയം മൈതാനത്ത് സമാപിച്ചു.













