ആർ എസ് എസ് പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും എഴുത്തുകാരനുമായിരുന്ന ആർ ഹരിയുടെ മൂന്നാമത് അനുസ്മരണം “ഓർമയിൽ ഹരിയേട്ടൻ” നാളെ വൈകിട്ട് ആറിന് എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടക്കും. ഓർഗനൈസർ വാരികയുടെ മുഖ്യ പത്രാധിപർ പ്രഫുല്ല കേത്കർ “ഭാരതം ആഖ്യാന യുദ്ധങ്ങൾക്ക് നടുവിൽ” എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.












