സേവാഭാരതിയുടെ യുവജന വിഭാഗമായ ‘യൂത്ത് യുണൈറ്റഡ് ഫോർ വോളന്ററി ആക്ഷൻ’ (YUVA), യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധതയും പൗരബോധവും സേവനമനോഭാവവും വളർത്താൻ ലക്ഷ്യമിട്ട് ‘പൗരധർമ്മം’ റീൽസ് മത്സരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ക്രിയാത്മകമായ അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മികച്ച എൻട്രികൾക്കായി ആകർഷകമായ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 25,000 രൂപയും, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഇൻസ്റ്റാഗ്രാമിലെ @joinyuva ഔദ്യോഗിക പേജ് സന്ദർശിക്കാമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5 ആണ്.















