ഇന്‍ഡോര്‍(മധ്യപ്രദേശ്): മാറ്റത്തിനായുള്ള സംഘടിതപരിശ്രമത്തില് മുഴുവന്‍ സമൂഹവും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. സ്വയംസേവകരുടെ കഠിനപരിശ്രമത്തിന്റെ വിജയമാണ് നൂറ്റാണ്ട് പിന്നിട്ട സംഘയാത്രയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഇന്‍ഡോര്‍ വിഭാഗ് സംഘടിപ്പിച്ച ‘ചരൈവേതി’ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
നൂറ് വര്‍ഷത്തിനിടയില്‍, വ്യക്തിത്വ വികസനത്തിനായി സംഘം സവിശേഷമായ ശാഖാ സംവിധാനം വികസിപ്പിച്ചെടുത്തു. ശാഖകളില്‍ നിന്ന്, രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി ജീവിതം നയിക്കുന്ന സ്വയംസേവകരുടെ ഒരു ശൃംഖല രൂപംകൊണ്ടു, ഒപ്പം ആദര്‍ശാത്മക സാമൂഹിക ജീവിതം നയിക്കുന്ന സമര്‍പ്പിത കുടുംബങ്ങളുടെ ഒരു വലിയ നിരയും ഉയര്‍ന്നുവന്നിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിനായി വിവിധ പദ്ധതികളും സംഘം രൂപീകരിച്ചു. സേവാ പ്രവത്തനത്തിലൂടെ സമാജത്തിന്റെ അടിത്തട്ടുവരെ സേവാ വിഭാഗ് പ്രഭാവം സൃഷ്ടിച്ചു., ദേശീയ ആശയങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി വിശ്വസംവാദകേന്ദ്രവും മാധ്യമങ്ങളുമടക്കമുള്ള ഉപാധികളെ മുന്‍നിര്‍ത്തി പ്രചാര്‍ വിഭാഗ് പ്രവര്‍ത്തിക്കുന്നു. സജ്ജനങ്ങളെ ദേശീയ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സമ്പര്‍ക്ക വിഭാഗ് നിരന്തരം പരിശ്രമിക്കുന്നു. ഇതിനെല്ലാംപുറമെ ആറ് ഗതിവിധികളിലൂടെയും പഞ്ചപരിവര്ത്തനത്തിലൂടെയും സമാജത്തിന്റെ എല്ലാ മേഖലകളിലും മാറ്റം ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണ് സംഘം നടത്തുന്നത്.

സംഘവ്യാപനം സമൂഹത്തിലെല്ലായിടവും എത്തുമ്പോള്‍ത്തന്നെ അലംഭാവവും സ്വഭാവഗുണത്തില്‍ വീഴ്ചയും ഉണ്ടാവില്ലെന്ന് പ്രവര്‍ത്തകര്‍ ഉറപ്പിക്കണം. സമൂഹത്തിന്റെ മാനസികാവസ്ഥയും പെരുമാറ്റവും രാഷ്ട്രാനുകൂലമാവണം. അസമത്വം എവിടെയും ഉണ്ടാകരുത്. രാഷ്ട്രവും സമൂഹവും നേരിടുന്ന ഒരു വെല്ലുവിളിയും അഭിസംബോധന ചെയ്യാതെ പോകരുത്. വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക, ധാര്‍മ്മിക, സാമ്പത്തിക, സാഹിത്യ, സാംസ്കാരിക സംഘടനകള്‍ക്കിടയില്‍ സംഭാഷണവും ഏകോപനവും വളര്‍ത്തണം. ഹിന്ദു മൂല്യങ്ങളെയും ധര്‍മത്തെയും അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കണം. നമ്മുടെ ദൗത്യം ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ അത് പൂര്‍ത്തീകരിക്കുമെന്ന് നമ്മള് വീരവ്രതം സ്വീകരിച്ചവരാണ്, അതുല്‍ ലിമയെ പറഞ്ഞു.
വ്യവസായ പ്രമുഖനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് ഷാ മുഖ്യാതിഥിയായി. ഇന്‍ഡോര്‍ വിഭാഗ് കാര്യവാഹ് റിത്നേഷ് രഘുവംശി ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. മാള്‍വ പ്രാന്ത സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രി, വിഭാഗ് സംഘചാലക് ഡോ. മുകേഷ് മോദ് എന്നിവര്‍ പങ്കെടുത്തു.



















