VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോക് മന്ഥൻ ജയ്പൂരിൽ

ഡിസംബർ 4 മുതൽ 6 വരെ

VSK Desk by VSK Desk
20 November, 2026
in ഭാരതം
Share
Tweet
SendTelegram

ജയ്പൂർ: ‘ലോക്മന്ഥന്റെ’ അഞ്ചാമത് പതിപ്പ് ഡിസംബർ 4, 5, 6 തീയതികളിൽ ജയ്പൂരിലെ ജവഹർ കലാ കേന്ദ്രത്തിൽ നടക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, അയോദ്ധ്യയിലെ ശ്രീഹനുമത് നിവാസ് പീഠാധീശ്വർ ആചാര്യ മിഥിലേശനന്ദിനിശരൺ, ആർഎസ്എസ് സഹസർകാര്യവാഹ് അരുൺ കുമാർ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ എന്നിവർ വിശിഷ്ടാതിഥികളാകും. ദേശീയ പട്ടികവർഗ കമ്മീഷൻ മുൻ അധ്യക്ഷൻ ഹർഷ് ചൗഹാൻ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് തുടങ്ങി പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും ലോക്മന്ഥൻ സ്വാഗതസംഘം ജനറൽ സെക്രട്ടറിയുമായ ജെ. നന്ദകുമാറും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും സംഘാടക സമിതി അധ്യക്ഷയുമായ ദിയാ കുമാരിയും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്മന്ഥൻ കേവലമൊരു ആഘോഷമല്ലെന്നും, മറിച്ച് നാടോടി ജീവിതത്തിനും തനത് ചിന്തകൾക്കും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിനും ദേശീയതലത്തിൽ അർഹമായ സ്ഥാനം നൽകുന്നതിനുള്ള വിപുലമായ ശ്രമമാണെന്നും ജെ. നന്ദകുമാർ പറഞ്ഞു. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർക്കിടയിൽ സംവാദത്തിന്റെ പാലം പണിയുകയും, പരമ്പരാഗത അറിവുകളെയും അനുഭവങ്ങളെയും ആധുനിക അക്കാദമിക്-ബൗദ്ധിക ചർച്ചകളുമായി ബന്ധിപ്പിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗ്രാമീണ-ഗോത്രവർഗ സമൂഹങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഭാരതീയ മൗലിക സംസ്കാരമാണ് ‘ലോക്’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

2016-ൽ ഭോപ്പാലിൽ ആരംഭിച്ച ലോക്മന്ഥൻ യാത്ര റാഞ്ചി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവ പിന്നിട്ടാണ് ഇപ്പോൾ ജയ്പൂരിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് പതിപ്പുകളിലൂടെ നാടോടി സംസ്കാരത്തിനും കലാകാരന്മാർക്കും പരമ്പരാഗത അറിവുകൾക്കും ദേശീയതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നാടോടി വിദ്യാഭ്യാസം, നാട്ടറിവ് ചികിത്സ, സംവാദങ്ങൾ, ഭാരതീയ കായിക പാരമ്പര്യങ്ങൾ, നാടോടി ശാസ്ത്രം, നാടൻ കലകൾ, ഭാരതീയ കാലാവസ്ഥാ പ്രവചനം തുടങ്ങി വിവിധ വിഷയങ്ങളിൽ 24 സമാന്തര സെഷനുകൾ ഇത്തവണയുണ്ടാകും. ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ നീളുന്ന ഓരോ സെഷനിലും പരമ്പരാഗത മേഖലകളിൽ നിന്നുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും. തുടർന്ന് അക്കാദമിക് പണ്ഡിതർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർ ഇവരുമായി സംവദിക്കും. ഈ ചർച്ചകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം, പാഠ്യപദ്ധതി രൂപീകരണം, തുടർഗവേഷണങ്ങൾ എന്നിവയ്ക്കായി ഉപയോഗപ്പെടുത്തും.
അന്താരാഷ്ട്ര പങ്കാളിത്തമായിരിക്കും ഇത്തവണത്തെ മറ്റൊരു പ്രധാന സവിശേഷത. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിനെത്തും. ലോകത്തിലെ പ്രാചീന സംസ്കാരങ്ങളുടെ പൊതുവായ ഘടകങ്ങളെക്കുറിച്ച് സംവദിക്കുന്നതിനായി റോമ, യസീദി, ലാത്വിയ തുടങ്ങിയ സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. പുതുതലമുറയെ സ്വന്തം വേരുകളുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്മന്ഥന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് ഉപമുഖ്യമന്ത്രി ദിയാ കുമാരി പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിന്റെ സമ്പന്നമായ നാടോടി സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കും ഭാഷകൾക്കും ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കും. ‘നാം ഭാരതത്തിലെ ജനങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ലോക്മന്ഥൻ, പുതുതലമുറയെ സാംസ്കാരിക വേരുകളുമായി ബന്ധിപ്പിക്കാനും ഭാരതീയ പൈതൃകം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. പാശ്ചാത്യ സ്വാധീനത്തിലും കൊളോണിയൽ മാനസികാവസ്ഥയിലും പെട്ടുപോയ പുതുതലമുറയ്ക്ക് പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും സർക്കാർ ശ്രമങ്ങളിലൂടെയും ഭാരതീയ സംസ്കാരത്തെയും ചരിത്രത്തെയും അടുത്തറിയാൻ അവസരം ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ലോക്മന്ഥന്റെ സന്ദേശം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജസ്ഥാനിൽ മൂന്ന് ഘട്ടങ്ങളിലായി ‘ലോക്ദർശൻ യാത്ര’ സംഘടിപ്പിച്ചിരുന്നു. 8,000 കിലോമീറ്റർ സഞ്ചരിച്ച ഈ യാത്ര സംസ്ഥാനത്തെ 41 ജില്ലകളെയും നൂറുകണക്കിന് ഗ്രാമങ്ങളെയും ബന്ധിപ്പിച്ചു. യാത്രയോടനുബന്ധിച്ച് നടന്ന നാടൻപാട്ട്, നാടോടി നൃത്തം, കരകൗശല പ്രദർശനം, വനിതാ സമ്മേളനം, യുവജന സംവാദം എന്നിവ ഗ്രാമീണ കലാകാരന്മാർക്ക് വലിയ വേദിയായി മാറി.

പ്രസംഗങ്ങൾ മാത്രമല്ല, യുവാക്കൾക്കും സ്ത്രീകൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സംവാദ വേദികൾ കൂടിയായിരിക്കും ലോക്മന്ഥൻ. ‘ജനങ്ങളിൽ നിന്ന് ജനചേതന, ജനചേതനയിൽ നിന്ന് ജനശക്തി, ജനശക്തിയിൽ നിന്ന് രാഷ്ട്രശക്തി’ എന്ന മന്ത്രം യാഥാർത്ഥ്യമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

Load More

പുതിയ വാര്‍ത്തകള്‍

ലോക് മന്ഥൻ ജയ്പൂരിൽ

ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies