തൃപ്പൂണിത്തുറ: ആർഎസ്എസ് എറണാകുളം വിഭാഗ് സംഘടിപ്പിക്കുന്ന ‘ഘോഷ് കാര്യക്രമം’ നവംബർ 22 ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നടക്കും. വൈകുന്നേരം 4 മണിക്ക് തൃപ്പൂണിത്തുറ വെങ്കിടേശ്വര സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി 3 മണിക്ക് വെങ്കിടേശ്വര സ്കൂളിൽ നിന്ന് ആരംഭിക്കുന്ന ഘോഷ് സഞ്ചലൻ ടൗണിനെ വളയം വെച്ച് സ്കൂളിൽ സമാപിക്കും. ഘോഷിന്റെ താളവാദ്യ സമന്വയ മികവും, സ്വയംസേവകരുടെ അച്ചടക്കവും ഏകോപനവും പ്രകടമാക്കുന്ന വിവിധ വാദ്യ അവതരണങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
















