VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി

VSK Desk by VSK Desk
21 November, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലെ ഗുരുതരമായ പൊരുത്തക്കേടുകൾ അടിയന്തരമായി അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു. ഓരോ ദിവസങ്ങളിലെയും ബുക്കിങ് സ്ലോട്ടുകൾ പൂർണ്ണമായും തീർന്നതായി പോർട്ടൽ കാണിക്കുമ്പോഴും, അതിനനുസരിച്ചുള്ള ഭക്തജനസാന്നിധ്യം സന്നിധാനത്ത് ഉണ്ടാകാത്തത് ഗൗരവകരമായ സംശയങ്ങൾ ഉയർത്തുന്നതായി എസ്. ജെ. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ ആർ. കുമാർ ചൂണ്ടിക്കാട്ടി.

വെർച്വൽ ക്യൂ ബുക്കിങ്ങിനായി പതിനായിരക്കണക്കിന് യഥാർത്ഥ അയ്യപ്പഭക്തർ ശ്രമിക്കുമ്പോൾ സ്ലോട്ട് ലഭിക്കാതെ നിരാശരാകുന്ന സാഹചര്യമുണ്ട്. എന്നാൽ, ബുക്ക് ചെയ്തിട്ടും ദിവസേന വലിയൊരു വിഭാഗം ഭക്തർ ദർശനത്തിന് എത്തുന്നില്ല. പ്രതിദിനം ഏകദേശം 20,000 മുതൽ 35,000 വരെ ബുക്ക് ചെയ്തവർ എത്താത്ത സാഹചര്യമുണ്ടെന്നാണ് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വൃശ്ചികം ഒന്നിന് 58,000-ത്തിലധികം ബുക്കിങ് ഉണ്ടായിട്ടും 40,000-ൽ താഴെ ഭക്തർ മാത്രമാണ് ദർശനത്തിനെത്തിയത് എന്നത് ഈ പൊരുത്തക്കേടിന്റെ ഗൗരവം വ്യക്തമാക്കുന്നു.

യാത്രക്കാരുടെ എണ്ണം ഉറപ്പാക്കാതെ അന്യസംസ്ഥാനങ്ങളിലെ ചില ടൂർ ഓപ്പറേറ്റർമാരോ ഏജൻസികളോ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് കൈവശം വയ്‌ക്കുന്നുണ്ടോ? ബുക്കിങ് സംവിധാനത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വമോ ദുരുപയോഗമോ നടക്കുന്നുണ്ടോ? യഥാർത്ഥ ഭക്തർക്ക് ദർശനാവസരം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ആസൂത്രിത ഇടപെടലുകൾ ഉണ്ടോ? ഇത്തരം സാധ്യതകളെല്ലാം പോലീസ്, ദേവസ്വം ബോർഡ്, ബന്ധപ്പെട്ട സാങ്കേതിക അധികൃതർ എന്നിവർ സമഗ്രമായി അന്വേഷിക്കണം.

വെർച്വൽ ക്യൂ ഭക്തരുടെ സൗകര്യത്തിനുള്ള സംവിധാനമാണ്; യഥാർത്ഥ ഭക്തർക്ക് ദർശനം നിഷേധിക്കുന്ന സംവിധാനമായി അത് മാറരുത്. കൂട്ടബുക്കിങ് ദുരുപയോഗം തടയുകയും ഉപയോഗിക്കാത്ത സ്ലോട്ടുകൾ മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ബുക്കിങ്-ദർശന കണക്കുകൾ സുതാര്യമായി പ്രസിദ്ധീകരിക്കുകയും വേണം. സ്‌പോട്ട് ബുക്കിങ് നിയന്ത്രണങ്ങളും പുനഃപരിശോധിച്ച് യഥാർത്ഥ തീർത്ഥാടകർക്ക് ദർശനാവസരം ഉറപ്പാക്കണം.

വെർച്വൽ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകൾ അവസാനിപ്പിച്ച് സുതാര്യവും ഭക്തജനസൗഹൃദവുമായ സംവിധാനം ഉറപ്പാക്കാൻ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെടുന്നു.

Share
Tweet
SendShareShare

Latest from this Category

സീതാലക്ഷ്മി അമ്മ വിഷ്ണുപാദം പൂകി

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ആർഎസ്എസ് എറണാകുളം വിഭാഗ് ഘോഷ് കാര്യക്രമം ഞായറാഴ്ച; ജെറി അമൽദേവ് മുഖ്യാതിഥിയാകും

ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി

സീതാലക്ഷ്മി അമ്മ വിഷ്ണുപാദം പൂകി

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ആർഎസ്എസ് എറണാകുളം വിഭാഗ് ഘോഷ് കാര്യക്രമം ഞായറാഴ്ച; ജെറി അമൽദേവ് മുഖ്യാതിഥിയാകും

ലോക് മന്ഥൻ ജയ്പൂരിൽ

ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies