പാലക്കാട്: ആർഎസ്എസ് മുൻ കേരള പ്രാന്ത ഘോഷ് പ്രമുഖും മുതിർന്ന പ്രചാരകനുമായിരുന്ന രാമനാഥപുരം ശ്രീശങ്കരത്തിൽ സനൽകുമാർ (81) അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ജോലി രാജിവെച്ചാണ് അദ്ദേഹം സംഘപ്രചാരകനായത്. ഏകദേശം 25 വർഷത്തോളം പ്രചാരകനായി പ്രവർത്തിച്ച അദ്ദേഹം കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിഭാഗുകളുടെ വിഭാഗ് പ്രചാരകൻ, അമൃതഭാരതി വിദ്യാപീഠം സംസ്ഥാന സംയോജകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധ. മകൾ: ശാരിക. മരുമകൻ: മനു. പേരമക്കൾ: ശ്രീമയി, ശ്രീനിധി.
മൃതദേഹം നാളെ ഉച്ചയ്ക്ക് 2 മണി വരെ പാലക്കാട് പുത്തൂർ രാമനാഥപുരത്തുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടക്കും.














