പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമം ഇന്ന് അതിന്റെ ശതാബ്ദി വിജയകരമായി പൂർത്തിയാക്കുകയാണ്. ഈ സുദിനത്തിൽ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന് വേണ്ടി ശ്രീ അരബിന്ദോ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏവർക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
പ്രത്യേകിച്ച് ശ്രീ മായുടെ ദിവ്യമായ നേതൃത്വത്തിൽ, പൂർണ്ണ യോഗയുടെ (Integral Yoga) സന്ദേശം പ്രചരിപ്പിക്കുന്നതിലും ലോകമെമ്പാടും ആത്മീയ അവബോധം ഉണർത്തുന്നതിലും ആശ്രമം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭാരതത്തിന്റെ ആധുനിക ആത്മീയ മുന്നേറ്റത്തിന്റെ ഒരു കേന്ദ്രമെന്ന നിലയിൽ, വിദ്യാഭ്യാസം, സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ അഖണ്ഡ ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ആശ്രമം വളരെയധികം പ്രോത്സാഹിപ്പിച്ചു.
ഈ മംഗളകരമായ അവസരത്തിൽ ശ്രീ അരബിന്ദോയ്ക്കും ശ്രീ മായ്ക്കും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ആത്മീയ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായി ആശ്രമം തുടരട്ടെയെന്നും, അതിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ എല്ലാവിധ വിജയങ്ങളും കൈവരിക്കട്ടെയെന്നും ആശംസിക്കുന്നു.
ദത്താത്രേയ ഹൊസബാളെ ,
സർകാര്യവാഹ്, ആർഎസ്എസ്
















