ഗുരുവായൂർ: ചാവക്കാട് വല്ലഭട്ട കളരിസംഘം 47 വർഷമായി ശബരിമലയിൽ വഴിപ്പാടായിനടത്തി വന്നിരുന്ന കളരിപ്പയറ്റ് അഭ്യാസപ്രകടനത്തിന് അനുമതി നിഷേധിച്ച തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണെന്ന് തപസ്യ തൃശൂർ ജില്ലാ ഘടകം പ്രസ്താവിച്ചു.
ഭാരതം പത്മശ്രീനൽകിആദരിച്ച ദിവംഗതനായ പത്മശ്രീസി.ശങ്കരനാരായണമേനോൻ(ഉണ്ണിഗുരുക്കൾ)ഗുരുക്കളുടെ ശിഷ്യതത്തിൽ അഭ്യസിച്ച ഒരു കലാസപര്യയുടെ ശിഷ്യപരമ്പരക്ക് ശബരിമലയിൽ വഴിപാടായിപ്പോലും അഭ്യാസപ്രകടനം അയ്യപ്പന്സമർപ്പിക്കാൻഅനുമതി നൽകുന്നില്ല എന്നത് കുറ്റകരമാണ്.
കേരളത്തിന്റെ തനതായഅഭ്യാസമുറയിൽ ദൈവികമായി നടത്തുന്ന കളരിപ്പയറ്റിനെഅവഗണിക്കുന്നത് ബോധപൂർവ്വമാണ്.
അതിനാൽ 47 വർഷമായി ശബരിമല സന്നിധാനത്ത് വഴിപാടായി നടത്തുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതിനിഷേധിച്ച നടപടി പുനപ്പരിശോധിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി തൃശ്ശൂർ ജില്ലാ സമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ തപസ്യ ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായിരുന്നു. തപസ്യജില്ലാ സെക്രട്ടറി മുരളി വെള്ളിത്തിരുത്തി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലംബരൻ, ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ സംസാരിച്ചു.
ദേവസ്വം അധികൃതരുടെ നടപടി വല്ലഭട്ട കളരിസംഘത്തിനെയും കളരിപ്പയറ്റ് പാരമ്പര്യത്തെസ്നേഹിക്കുന്നവരെയും ഒരുപോലെനിരാശപ്പെടുത്തിയിരിക്കുകയാണ്.47വർഷത്തെഈപാരമ്പര്യത്തിന്റെചരിത്രപരവും, സാംസ്കാരിക പ്രാധാന്യവുംപരിഗണിച്ച്തീരുമാനംപുനപ്പരിശോധിക്കണമെന്നും വരുംവർഷങ്ങളിൽ വഴിപാടയി കളരിപ്പയറ്റ് പ്രദർശനം സന്നിധാനത്ത് നടത്തുന്നതിന് തയ്യാറുള്ള കളരിസംഘങ്ങൾക്ക്അനുമതിനൽകണമെന്നും തപസ്യ കലാസാഹിത്യ വേദി തൃശ്ശൂർ ജില്ലാ സമിതി അംഗീകരിച്ച് പ്രമേയത്തിൽ പറയുന്നു.













