VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മാ. ഗോ. വൈദ്യ (ബാബാറാവു വൈദ്യ) അന്തരിച്ചു.

VSK Desk by VSK Desk
19 December, 2020
in വാര്‍ത്ത
ShareTweetSendTelegram

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഹിന്ദുത്വത്തിന്റെ വ്യാഖ്യാതാവും  ചിന്തകനും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന സ്വയംസേവകനുമായ മാധവ് ഗോവിന്ദ് വൈദ്യ (ബാബു റാവു വൈദ്യ) ഇന്ന് വൈകീട്ട് 3.35 ന് അന്തരിച്ചു. 97 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി രോഗബാധിതനായിരുന്ന അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാഗ്പൂരിലെ അംബാഝാരി ഘട്ടില്‍ നാളെ രാവിലെ അന്തിമകര്‍മ്മങ്ങള്‍ നടക്കും.

മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയിലെ തറോഡാ താലൂക്കില്‍ 1923 മാര്‍ച്ച് 11 ന് ജനിച്ച വൈദ്യാജി, ജീവിതത്തില്‍ നേടിയവയിലൊന്നും അനായാസമായിരുന്നില്ലെങ്കിലും അവയെല്ലാം തികച്ചും സഹജമായി സ്വായത്തമാക്കി.

തറോഡായില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നാഗ്പൂരിലെ നീല്‍സിറ്റി ഹൈസ്‌ക്കൂളില്‍നിന്ന് സെക്കണ്ടറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. നാഗ്പൂരിലെ മോറിസ് കോളേജില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെ  ബിരുദ-ബിരുദാനന്തരപഠനം (ബിഎ, എംഎ) പൂര്‍ത്തിയാക്കിയ അദ്ദേഹം തുടര്‍ന്ന് അദ്ധ്യാപന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

പ്രശസ്ത സംസ്‌കൃതഅദ്ധ്യാപകനായിരുന്ന അദ്ദേഹം തന്റെ  അദ്വിതീയമായ അദ്ധ്യാപനശൈലി കൊണ്ടും വിഷയജ്ഞാനത്തിലെ ആധികാരികത  കാരണമായും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല, വിരുദ്ധാശയഗതിക്കാരിലും പ്രിയങ്കരനായിരുന്നു. 1966 ല്‍ സംഘപദ്ധതിയനുസരിച്ച് ജോലി ഉപേക്ഷിച്ച് നാഗപ്പൂരിലെ ദിനപത്രമായ ‘തരുണ് ഭാരതി’ല്‍ ചേര്‍ന്നു. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലെ തീക്ഷ്ണദൃഷ്ടി, ആഴത്തിലുള്ള ആശയവ്യക്തത എന്നിവയിലൂടെ പത്രപ്രവര്‍ത്തനമേഖലയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.
കാലക്രമത്തില്‍ പ്രസ്തുത പത്രത്തിന്റെ പ്രസാധകരായ നരകേസരി പ്രകാശന്റെ മുഖ്യചുമതല ഏറ്റെടുത്തു. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാജനൈതികരംഗത്തേയ്ക്ക് പ്രവേശിക്കാനുള്ള യോഗം അദ്ദേഹത്തിനുണ്ടായി. 1978 മുതല്‍ 84 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് സമിതിയിലേയ്ക്ക് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ അഖില ഭാരതീയതലത്തില്‍  ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, വക്താവ് എന്നീ ചുമതലകളും തുടര്‍ന്ന് 2008 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ പ്രത്യേക ക്ഷണിതാവായും  പ്രവര്‍ത്തിച്ചു.

സംഘാശയങ്ങള്‍, ആധികാരികപഠനങ്ങള്‍, ഇതര ആശയഗതികള്‍ എന്നിവയെ സംബന്ധിച്ച് അദ്ധ്യേതാക്കളുടെ സംശയദൂരീകരണത്തിന് എന്നും തത്പരനും സമീപിക്കാവുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ആശയാടിത്തറയുറപ്പിക്കുവാനുതകുന്ന അനേകം ഗ്രന്ഥങ്ങളുടെ രചന അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രസര്‍ക്കാറിന്റെ ‘മഹാകവി കാളിദാസ സംസ്‌കൃത സാധനാ പുരസ്‌കാരം’, രാഷ്ട്രസന്ത് തുക്‌ഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ ‘രാഷ്ട്രസന്ത് തുക്‌ഡോജി ജീവന്‍ ഗൗരവ് പുരസ്‌ക്കാരം’ ഉള്‍പ്പെടെ ഒരു ഡസനോളം പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, വിശ്വവിഭാഗ് സഹസംയോജക് ഡോ. രാംവൈദ്യ എന്നീ സംഘപ്രചാരകന്മാരും ധനഞ്ജയ് വൈദ്യ, ശ്രീനിവാസ് വൈദ്യ എന്നീ ആണ്‍മക്കളും ഗൈനക്കോളജിസ്റ്റ് ആയ ഡോ. പ്രതിഭാ വൈദ്യ എന്ന മകളുമാണ് അദ്ദേഹത്തിനുള്ളത്.

“His life was a prosperous and fine life,deeply aligned with Sangh’s thoughts and values,and a manifestation of Sangh’s core values in all four vistas of his life viz. personal,familial,social and professional.”

Tribute to Shri M.G.Vaidya by Pu. Sarsanghchalak & Maa. Sarkaryavah pic.twitter.com/90w4dMm1MJ

— RSS (@RSSorg) December 19, 2020

Share3TweetSendShareShare

Latest from this Category

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies