രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സർകാര്യവാഹായി ദത്താത്രേയ ഹൊസബളെ (66 )യെ ബംഗളുരുവിൽ വച്ച് നടന്ന അഖിലഭാരതീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു. സുരേഷ് ഭയ്യാജി ജോഷിയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ദത്താത്രേയ ഹൊസബളെയെ സർകാര്യവാഹായി തിരഞ്ഞെടുത്തത് . കർണാടകയിലെ ഷിമോഗാ സ്വദേശിയായ ഹൊസബളെ ദീർഘകാലം അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാകാര്യദർശിയായി പ്രവർത്തിച്ചിട്ടുണ്ട്. 2004ലാണ് അഖിലഭാരതീയ സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതലയേൽക്കുന്നത്. തുടർന്ന് 2009 മുതൽ സഹസർകാര്യവാഹ് എന്ന ചുമതല വഹിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹൊസബളെ അടിയന്തിരാവസ്ഥക്കാലത്ത് മിസ തടവുകാരനായി തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, കന്നഡ, തമിഴ് തുടങ്ങി അനേകം ഭാഷകളിൽ പ്രാവീണ്യമുണ്ട്. അമേരിക്ക അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. അറിയപ്പെടുന്ന അക്കാദമിഷ്യനും പ്രഭാഷകനും കൂടിയാണ് ദത്താത്രേയ ഹൊസബളെ.
Discussion about this post