തിരുവനന്തപുരം: ഇപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ നാല് യുവതികളില്‍ ഇസ്ലാം മതത്തില്‍ നിന്നുള്ളത് ഒരാള്‍ മാത്രം. ബാക്കി രണ്ട് പേര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണെങ്കില്‍ ഒരാള്‍ ഹിന്ദുമതത്തില്‍ നിന്നുമാണ്. ഇവരെ അഫ്ഗാന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍ പോയ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇവരെല്ലാം അങ്ങേയറ്റം ഇസ്ലാംതീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്നുവെന്നാണ്.
എങ്ങിനെയാണ് അന്യമതസ്ഥരെ അതു സ്ത്രീകളെ ഇവര്‍ അതിതീവ്ര ഇസ്ലാമിക ചിന്തയിലേക്ക് എത്തിക്കുന്നത് എന്നത് അത്ഭുതമായി അവശേഷിക്കുന്നു. പ്രേമമാണ് ഇതിന് അവര്‍ ഉപയോഗിക്കുന്ന ഒരു വഴി. ഇതിനെയാണ് ലവ് ജിഹാദ് എന്ന പേരിട്ട് വിളിക്കുന്നത്. മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെയോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയോ പ്രണയത്തിന്‍റെ പേരില്‍ വശീകരിക്കുന്നു. പിന്നീട് അവളില്‍ കുറെശ്ശേയായി ആ മതത്തിന്‍റെ മേന്മകളെയും അതിന് വേണ്ടി മരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും അവളില്‍ മധുരമായ സങ്കല്‍പങ്ങള്‍ നിറയ്ക്കുന്നു. ഈ പെണ്‍കുട്ടികള്‍ എല്ലാം സിറിയയില്‍ നിന്നും അഫ്ഗാനിലേക്ക് കാല്‍നടയായി പോയി എന്ന് പറയുമ്പോള്‍ തന്നെ എങ്ങിനെയാണ് ഇത്രയും കഠിനമായ മാനസികാവസ്ഥ അവര്‍ കൈവരിക്കുന്നതെന്ന് അത്ഭുതം തോന്നുന്നു. എന്തു തരം പരിശീലനമായിരിക്കാം ഇവര്‍ക്ക് മതപഠന ക്യാമ്പില്‍ ലഭിക്കുന്നതെന്നതും അതിശയിപ്പിക്കുന്നു.
2013ല്‍ കാസര്‍കോട് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഹിന്ദുമതത്തില്‍പ്പെട്ട നിമിഷ മതം മാറിയത്. പക്ഷെ ഇവള്‍ പ്രണയത്തിലായതും പിന്നീട് വിവാഹം ചെയ്തതും മുസ്ലിം യുവാവിനെയല്ല, പകരം അങ്ങേയറ്റം തീവ്ര ഇസ്ലാമിക ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ക്രിസ്ത്യന്‍ യുവാവിനെയാണ്. നിമിഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് ബെക്സിനെ പരിചയപ്പെടുന്നത്. സുഹൃത്തുകൂടിയായ പാലക്കാട് യാക്കര സ്വദേശി ബെക്‌സണെ (ഇസ) യാണ് നിമിഷ വിവാഹം കഴിച്ചത്. ഭര്‍ത്താവുമൊന്നിച്ച് ശ്രീലങ്കയിലേക്ക് പോയതായി പിന്നീട് ഇവര്‍ കുടുംബത്തെ അറിയിച്ചിരുന്നു. ശ്രീലങ്കയിലാണ് ഇവര്‍ക്ക് കൂടുതല്‍ തീവ്രമായ ഇസ്ലാം മതപഠന ക്ലാസുകള്‍ ലഭിച്ചതെന്ന് കരുതുന്നു. 2018ന് ശേഷം വീട്ടിലേക്ക് സന്ദേശങ്ങള്‍ വരാതെയായി. പിന്നീടാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നൈന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുമ്പോള്‍ പിടിയിലായതെന്നും വിവരം ലഭിക്കുന്നത്.
മതം മാറിയ ശേഷം നിമിഷയുടെ പേര് ഫാത്തിമ ഇസ എന്നായി. നിമിഷ എന്ന ഫാത്തിമ വിവാഹം ചെയ്ത ബെക്സണ്‍ എന്ന ഇസയുടെ ജ്യേഷ്ഠനാണ് ബെസ്റ്റിന്‍ ജേക്കബ്ബ്. ഇയാളും തീവ്രഇസ്ലാമിക ചിന്തയില്‍ കുടുങ്ങി പേരടക്കം മാറ്റി- യാഹ്യ. ഈ യാഹ്യ തന്‍റെ മതത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെക്കൂടി ഇസ്ലാമിന് സമ്മാനിച്ചു. അതാണ് മെറിന്‍ ജേക്കബ്. മെറിന്‍ വിവാഹത്തിന് ശേഷം മറിയ എന്ന മുസ്ലിം പേര് സ്വീകരിച്ചു. മകളുടെ മതം മാറ്റത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മറിയയെ മാറ്റുവാന്‍ അവര്‍ക്കാവുമായിരുന്നില്ല. അത്രയ്ക്ക് തീവ്രമായാണ് ഇസ്ലാം തീവ്രവാദം അവളുടെ ഉള്ളില്‍ കയറിയത്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയ ബെക്‌സന്‍ എന്ന ഈസയും ബെസ്റ്റിന്‍ എന്ന യാഹ്യയും വീടുമായി അകന്ന് കഴിഞ്ഞവരാണ്. ബെംഗളൂരുവിലെ പഠനകാലത്ത് ബെസ്റ്റിന് കാസര്‍കോട്, മുംബൈ എന്നിവിടങ്ങളില്‍ സൗഹൃദമുണ്ടായിരുന്നു. ബെസ്റ്റിനാണ് സഹോദരന്‍ വെക്‌സനെയും ഇസ്ലാമിലേക്ക് എത്തിച്ചത്.
കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത് ഇസ്ലാമിക തീവ്രവാദിയായ അബ്ദുള്‍ റഷീദ് അബ്ദുല്ലയെയാണ്. ഇരുവരും തമ്മില്‍ സിനിമയെ വെല്ലുന്ന പ്രണയമായിരുന്നു. ഇരുവരും നേരത്തെ ഗള്‍ഫിലെ സ്കൂളില്‍ പഠിച്ചവരാണ്. പിന്നീട് എറണാകുളത്ത് എംജി സര്‍വ്വകലാശാലയിലെ ഒപ്പന മത്സരത്തില്‍ മണവാട്ടിയായ സോണിയയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാഷിദ് അബ്ദുല്ല വീണ്ടും കാണുന്നത്. പിന്നീട് ഈ ബന്ധം പ്രണയമായി വളര്‍ന്നു. ഇതിനിടയില്‍ എഞ്ചിനീയറിംഗും എംബിഎയും കഴിഞ്ഞ സോണിയയുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ചു തുടങ്ങി. എന്നാല്‍ ഇതിനിടെ സോണിയ മതം മാറി റാഷിദിനെ വിവാഹം ചെയ്തു. ഇങ്ങിനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കള്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് കുറച്ചു. വിവാഹശേഷം റാഷിദിന് കോഴിക്കോട് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ലഭിച്ചു. അവിടെവെച്ച് ബീഹാറുകാരിയായ യാസ്മിനെ പരിചയപ്പെട്ടു. ഇവരാണ് റാഷിദിനെ ഐഎസിലേക്ക് അടുപ്പിച്ചത്. റാഷിദ് പിന്നീട് യാസ്മിനെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിലെ ഐഎസിലേക്ക് പോയി. ആയിഷ അവിടെ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി അറിയുന്നു.2016 മെയ് 31നാണ് മുംബൈയിലൂടെ ഇവര് മൂന്നു പേരും രാജ്യം വിട്ടത്. സോണിയയുടെ ഇപ്പോഴത്തെ പേര് ആയിഷ.
കാസര്‍കോഡ് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല ഇന്ത്യ വിടുന്നത്. പിന്നീട് അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു.
Discussion about this post