വഡോദര : ഇസ്ലാമിക പുസ്തകങ്ങൾ നിറച്ച ബാഗുകൾ അംഗൻവാടിയിൽ നിന്ന് കണ്ടെത്തി. വഡോദരയിലെ സോമ തലവിനടുത്തുള്ള അംഗൻവാടിയിൽ നിന്നാണ് മൂന്ന് ബാഗുകളിൽ നിറയെ ഇസ്ലാമിക പുസ്തകങ്ങൾ കണ്ടെത്തിയത് .
2016 ൽ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുമാറ്റിയ സുലേമണി ചാലിൽ നിന്ന് എത്തിയ കുടുംബങ്ങൾ താമസിക്കുന്ന ഇടത്താണ് അംഗൻവാടി സ്ഥിതി ചെയ്യുന്നത്. അംഗൻവാടിയിലെ ഭൂരിഭാഗം വിദ്യാർത്ഥികളും മുസ്ലീങ്ങളാണ്. വളരെ ചുരുക്കം വിദ്യാർത്ഥികൾ മാത്രമാണ് ഹിന്ദു വിശ്വാസികളായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു .
കൊറോണയെ തുടർന്ന് ഒരു വർഷത്തിലേറെയായി അംഗൻ വാടി അടച്ചിട്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ, പുസ്തകങ്ങൾ മുസ്ലീം വിശ്വാസിയായ അംഗൻവാടി സൂപ്പർവൈസറുടേതാണെന്ന് പോലീസ് കണ്ടെത്തി.
വഡോദര ബിജെപി നേതാവ് സ്നേഹൽ പട്ടേൽ, ബജ്‌രംഗ് ദൾ പ്രവർത്തകർ എന്നിവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . അതേ സമയം ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ ആരെങ്കിലും നിർബന്ധിച്ചോ എന്നറിയാൻ പോലീസ് മറ്റ് കുട്ടികളുടെ മാതാപിതാക്കളുടെ മൊഴികൾ എടുക്കുന്നുണ്ട്.
Discussion about this post