VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗം

VSK Desk by VSK Desk
10 September, 2021
in വാര്‍ത്ത
ShareTweetSendTelegram

കേരളത്തില്‍ മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുന്നു. അവയില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. അറബി ഭാഷയില്‍ ജുഹദ് എന്ന മൂലധാതുവില്‍ നിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉത്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അര്‍ത്ഥങ്ങളാണ് ഈ വാക്കിനുള്ളത്. ജിഹാദിനാകട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അര്‍ത്ഥങ്ങളുമാണ്. ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്ര പരിശ്രമത്തെയാണ് ജിഹാദ് എന്നുപറയുന്നത്.

  കേരളത്തിന്റെ മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ ഒരിക്കല്‍ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകളാകുന്നു. തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന്. വേറെയാരുമല്ല ഇതിന്റെയെല്ലാം ചുമതല നോക്കേണ്ട തലപ്പത്തുള്ളയാള്‍ പറഞ്ഞതാണിത്. ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാംമതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. നമുക്കത് അറിവുള്ളതാണ്. വര്‍ഗ്ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട്. നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലായെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ ആരും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത മറ്റു മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്.

ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍
എങ്ങിനെ തീവ്രവാദ ക്യാമ്പിലെത്തി?

ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിങ്ങളുടെ നാശവുമാകുമ്പോള്‍ അതിന് സ്വീകരിക്കുന്ന മര്‍ഗ്ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റു മതത്തില്‍പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ജിഹാദികള്‍ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെ അറിവോ സമ്മതമോഇല്ലാതെ പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍തന്നെ നടത്തപ്പെടുന്ന പ്രണയ വിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ട് പോകലും. വിവാഹംകഴിച്ച് കുറേ കഴിയുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്ത നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍പെട്ട ഫാത്തിമ, ഹിന്ദുവിശ്വാസിയായിരുന്ന നിമിഷയായിരുന്നു. ആയിഷ ക്രിസ്ത്യാനിയായിരുന്ന സോണിയ സെബാസ്റ്റിയനായിരുന്നു. ഇവര്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവകരമായി പഠിക്കേണ്ട വിഷയമാണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികളെന്ന് പറയപ്പെടുന്നത്. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാന്‍ തക്കവിധം മസ്തിഷ്‌ക പ്രക്ഷാളനം നടത്തപ്പെട്ട പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികള്‍ കോടതി പരിസരത്ത് അനേകതവണ കണ്ട് ബോധ്യപ്പെട്ടവരാണ്. തുടക്കത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നും അറിയുന്നില്ല. അറിയുമ്പേഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. ആരെയും അറിയിക്കാതെ നോക്കാന്‍ അറിയാവുന്നവരുടെ നിയന്ത്രണത്തിലായിപ്പോകുകയാണ് ഇവര്‍.

ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്;
ഇത് യുദ്ധതന്ത്രമാണ്

ഇളം പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്. കേരളത്തില്‍ ലവ് ജിഹാദില്ലായെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടേതായ നിക്ഷിപ്ത താല്‍പര്യമുണ്ടാകാം. ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. നമ്മുടെ പെണ്‍കുട്ടികളെ നമ്മുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയ വിവാഹങ്ങളല്ല. മറിച്ച് നശിപ്പിക്കലുകളാണ്. ഇത് ഒരു യുദ്ധതന്ത്രമാണ്. ഒരു യുവാവും യുവതിയും തമ്മില്‍ സ്നേഹിച്ചാല്‍ അത് രണ്ട് മതത്തില്‍ നിന്നായാല്‍ എന്താണ് തെറ്റെന്ന് എന്നത് ഒരു സിംപിള്‍ ചോദ്യമാണ്. പക്ഷേ അവര്‍ ഏതു വിധേനയാണ് വിവാഹത്തിലേക്ക് വന്നതെന്നും തുടര്‍ന്ന് അവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നതും ഒരു വലിയ ചോദ്യമായി നില്‍ക്കുകയാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടര്‍ന്ന് ഭീകര ക്യാമ്പുകളിലേക്കും നയിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഈ ലവ് ജിഹാദിനെയാണ് എതിര്‍ക്കുന്നത്. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നു.

രണ്ടാമത്തേത് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്ന രീതിയേയാണ് നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദ് എന്ന് നമ്മള്‍ സാധാരണ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. തീവ്രനിലപാട് പുലര്‍ത്തുന്ന ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുരപാനീയ കടകള്‍, ഹോട്ടലുകള്‍, മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

നമ്മുടെ കുഞ്ഞുങ്ങള്‍
നമ്മുക്ക് നഷ്ടപ്പെടെരുതെന്ന ചിന്ത

 മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന റേവ് പാര്‍ട്ടികളും അവയില്‍ നിന്ന് പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്തുത വീണ്ടും നമ്മുടെ മുമ്പില്‍ എത്തിക്കുന്നു. മയക്കുമരുന്നില്‍പ്പെട്ട് രോഗികളായി പഠനവും ജോലിയും ഉപേക്ഷിച്ച് ജീവിതം തകര്‍ക്കുന്നവരുടെ എത്രയോ ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. കലാസാംസ്‌കാരിക രംഗത്തെ അന്യമതങ്ങവിദ്വേഷങ്ങള്‍, മറ്റ് മതങ്ങളുടെ ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകള്‍ പ്രത്യേക ഭക്ഷണം, ഹലാല്‍ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങള്‍, മാര്‍ക്കറ്റിലുള്ള വിലയേക്കാള്‍ പതിന്മടങ്ങ് വില നല്‍കിയുള്ള വന്‍കിട ഭൂമിയിടപാടുകള്‍ സമാന്തര ടെലിഫോണ്‍എക്സ്ചേഞ്ചുകള്‍, ആയുധ കടകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം വാര്‍ത്തകളൊക്കെ തമസ്‌കരിക്കുകയോ നിസാരവല്‍ക്കരിക്കുകയോ ചെയ്യുന്ന മാധ്യമ നിലപാടുകള്‍ പല തരത്തില്‍ പൊതു സമൂഹത്തെ അസ്വസ്തത പെടുത്തുന്നുണ്ട്.

ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ യുവജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണം. പലതരത്തിലുള്ള ചതിക്കുഴികള്‍ നമ്മുക്ക് ചുറ്റുമുണ്ടെന്ന ബോധ്യം വേണം. അവയെപ്പറ്റി പഠിക്കുകയും പ്രതിവിധികള്‍ നേടുകയും ചെയ്യണം. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരായിരിക്കണം. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതലായി അറിയണം. പഠിക്കണം. പ്രാവര്‍ത്തികമാക്കണം. ക്ലബ്ബ് ഹൗസ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് മുതലായ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളില്‍ അപകട സാധ്യത കൂടുതലുണ്ടെന്ന് തിരിച്ചറിയണം. തീവ്രനിലപാടുകളുള്ള അന്യമതവിശ്വാസികളുമായി വിരുന്നു പാര്‍ട്ടികള്‍ക്ക് പോകണോയെന്നും വിവേകത്തോടെ ആലോചിക്കേണ്ടതാണ്.

റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ ചതിക്കപ്പെടുന്നതായും ദുരുപയോഗിക്കപ്പെടുന്നതായും യുവജനങ്ങള്‍ തന്നെ പലവേദികളും പറയാറുണ്ട്. നമ്മുടെ സമുദായത്തിലെ ആള്‍ബലം കുറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് ഉള്ളവര്‍ അനിയന്ത്രിതമായി വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന സമയത്ത് നാട്ടില്‍ ജീവിക്കുന്നവരും വിദേശത്ത് പോകുന്നവരും ഇപ്രകാരമുള്ള ചതിക്കുഴിയില്‍പെട്ട് അവരുടെ ജീവിതം നഷ്ടപ്പെടുത്തികളയുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഏതെങ്കിലും മറ്റുമതത്തോടുള്ള വിരോധം കൊണ്ടോ എതിര്‍പ്പുകൊണ്ടോ ഒന്നുമല്ല നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുക്ക് നഷ്ടപ്പെടെരുതെന്ന ചിന്ത മാത്രമാണ് ഈ തിരുനാള്‍ ദിനത്തില്‍ നിങ്ങളോട് പറയാനായിട്ട് എന്നെ പ്രേരിപ്പിച്ചത്.  

https://www.facebook.com/104019207668968/posts/630552235015660/
Share17TweetSendShareShare

Latest from this Category

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

രാഷ്ട്രം ശക്തമാകാന്‍ സമാജത്തിലെ പുഴുക്കുത്തുകള്‍ നീക്കണം: എ.ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies