കോട്ടയം: മഹിളാ ഐക്യവേദിയുടെ എട്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 12ന് ഓണ്‍ലൈനില്‍ നടക്കും. മുന്‍ ഡിജിപി ശ്രീലേഖ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നിഷാ സോമന്‍ അധ്യക്ഷയാകും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി 11ന് രണ്ടിന് വിവിധ സാമുദായിക സംഘടനാ വനിതാ നേതാക്കളെ പങ്കെടുപ്പിച്ച് ഹിന്ദു വനിതാ നേതൃസമ്മേളനം നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
ആധുനിക കാലഘട്ടത്തിലെ സ്ത്രീ സുരക്ഷയും, മഹിളാ ഐക്യവും എന്ന വിഷയത്തില്‍ സംസ്ഥാന രക്ഷാധികാരി പി.ജി. ശശികലടീച്ചര്‍ വിഷയാവതരണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. 10ന് വൈകിട്ട് ഏഴിന് വനിതാ വെബിനാര്‍ സംഘടിപ്പിക്കും. രക്ഷാധികാരി പി.ജി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീത്വം വെല്ലുവിളിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
14 ജില്ലകളില്‍ നിന്ന് 1000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് മദ്യത്തിന്റെ വ്യാപനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യ സമരമായി ചിത്രീകരക്കുന്നതിനെതിരെയും പ്രമേയം അവതരിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സംയോജകന്‍ എ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ഓമന മുരളി, വര്‍ക്കിങ് പ്രസിഡന്റ് സൗദാമിനി, ഖജാന്‍ജി പ്രസന്ന ഉണ്ണികൃഷ്ണന്‍, ഹിന്ദുഐക്യവേദി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടറി അനിത ജനാര്‍ദ്ദനന്‍, ജില്ലാ പ്രസിഡന്റ് കല രവികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ജില്ലാ ഖജാന്‍ജി ജയന്തി ജയമോന്‍, ജില്ലാ സംയോജകന്‍ വിക്രമന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post