തിരുവനന്തപുരം : കേസരി വാരികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അക്ഷര രഥയാത്രയ്ക്ക് തുടക്കമായി. വിവേകാനന്ദ കേന്ദ്രം ദേശീയ ഉപാദ്ധ്യക്ഷ പത്മശ്രീ നിവേദിത രഘുനാഥ ബിഡേയാണ് കന്യാകുമാരിയിൽ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര ഒക്ടോബർ 3ന് കോഴിക്കോട് കേസരി ആസ്ഥാനത്ത് എത്തിച്ചേരും. കേസരിഭവനിൽ സ്ഥാപിക്കാനുള്ള സരസ്വതീ ദേവിയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥം 108 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. കേസരി റിസർച്ച് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും യാത്രയുടെ ഭാഗമായി നടക്കും.
Discussion about this post