ന്യൂദല്‍ഹി: എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാ ദുര്‍ഗയ്ക്ക് ആരതി ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘വരും ദിവസങ്ങള്‍ ജഗത് ജനനി മായുടെ ആരാധനയ്ക്കായി സ്വയം സമര്‍പ്പിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തില്‍ നവരാത്രി ശക്തിയും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ’ പ്രധാനമന്ത്രി ആശംസിച്ചു
നവരാത്രി പൂജയുടെ തുടക്കത്തില്‍ ദേവി ശൈലപുത്രിയുടെ പ്രാര്‍ത്ഥനയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
Discussion about this post