അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിലെ പ്രതികളായ ഭീകരര്‍ക്കെതിരായ പ്രചരണവും ട്വിറ്ററിന് ദഹിക്കുന്നില്ല. മതവിദ്വേഷ പോസ്റ്റുകളടക്കമുള്ളവയ്‌ക്കെതിരെ കണ്ണടയ്ക്കുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഭീകരര്‍ക്കെതിരായ ബിജെപി പോസ്റ്റര്‍ നീക്കം ചെയ്തത്. അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഭീകരര്‍ ശിക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെതായിരുന്നു പോസ്റ്റര്‍.
2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി 38 ഭീകരര്‍ക്ക് വധശിക്ഷയും 11 ഭീകരര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചത് വെള്ളിയാഴ്ചയാണ്. 2008 ലെ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 ജൂലൈ 26ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 70 മിനിറ്റിനുള്ളില്‍ 21 സ്ഫോടനങ്ങളുണ്ടായി.
ഭീകരര്‍ ശിക്ഷിക്കപ്പെട്ടതായി ചിത്രീകരിക്കുന്ന ഗുജറാത്ത് ബിജെപിയുടെ ട്വീറ്റ് ഒഴിവാക്കിയെങ്കിലും, അക്രമത്തിനും കൊലപാതകത്തിനും പരസ്യമായി ആഹ്വാനം ചെയ്യുന്ന ട്വീറ്റുകളില്‍ ട്വിറ്റര്‍ഒരു നടപടിയും ഉണ്ടായിട്ടില്ല. ട്വിറ്ററിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.
കഴിഞ്ഞ ജനുവരിയില്‍, കര്‍ഷക സമരങ്ങളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അനുസരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചിരുന്നു. രാജ്യത്ത് ഭേദഗതി വരുത്തിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പ്ലാറ്റ്ഫോമിനുള്ള ഇടനില പദവി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Discussion about this post