ന്യൂദല്‍ഹി: അമൃതോത്സവത്തിന്റെ ഭാഗമായി 4 സി ഫെസ്റ്റിന് (ക്രാഫ്റ്റ്, കള്‍ച്ചര്‍, കമ്മ്യൂണിറ്റി, ക്ലൈമറ്റ്) ഇന്ന് ദല്‍ഹിയില്‍ തുടക്കം. വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ഇന്ത്യന്‍ കരകൗശലമികവിന്റെ ചാരുത അറിയാനും പ്രതിഭകളോട് സംവദിക്കാനുമായി ലോകമെമ്പാടും നിന്ന് ആളുകള്‍ എത്തും. നയതന്ത്രവിദഗ്ധരും ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും മേളയുടെ ഭാഗമാണെന്ന് ഐസിസിആര്‍ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും.
പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കരകൗശല വിദഗ്ധര്‍ മുളയില്‍ തീര്‍ത്ത ശില്പങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മധ്യപ്രദേശില്‍ നിന്നുള്ള ലെക്-ഡെം, ഗോണ്ട് ആര്‍ട്, ദല്‍ഹിയില്‍ നിന്നുള്ള മുള കരകൗശല വസ്തുക്കള്‍, തെലങ്കാനയില്‍ നിന്നുള്ള കലംകാരി ആര്‍ട്ട്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂഞ്ച് ഗ്രാസ് കൊട്ടകള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ലി ആര്‍ട്ട്, ഗുജറാത്തില്‍ നിന്നുള്ള പ്രകൃതിദത്ത പരുത്തി ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും.
Discussion about this post