ന്യൂദല്‍ഹി: കുത്തബ് മിനാര്‍ സമുച്ചയത്തിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഹര്‍ജി ദല്‍ഹി കോടതി ഫയലില്‍ സ്വീകരിച്ചു. വിദേശആക്രമണകാരിയായ ഖുതുബ് ദിന്‍ ഐബക്ക് 1198-ല്‍ ഇരുപത്തേഴ് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളി നിര്‍മ്മിച്ചതായാണ് പരാതിക്കാരുടെ വാദം.
‘ഇന്ത്യയുടെ ധാര്‍മ്മികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനയ്ക്കുള്ള അവകാശം വിനിയോഗിക്കുന്നതിനുമായി നടപടി വേണമെന്ന് ഹരി#ജിയില്‍ പറയുന്നു. മുഹമ്മദ് ഘോറിയുടെ കമാന്‍ഡറായ ഖുതുബ് ദിന്‍ ഐബക്ക് ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതേ സ്ഥലത്ത് തന്നെ കുവ്വാത്ത്-ഉല്‍-ഇസ്ലാം മസ്ജിദ് എന്ന് പള്ളി നിര്‍മ്മിക്കുകയും ചെയ്തു എന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച ഹര്‍ജി സിവില്‍ ജഡ്ജി നേഹ ശര്‍മ തള്ളിയിരുന്നു. തുടര്‍ന്നാണ് അഡീഷണല്‍ ജില്ലാ ജഡ്ജി പൂജ തല്‍വാറിന്റെ കോടതിയില്‍ അപ്പീല്‍ നല്കിയത്. ‘മുന്‍കാലങ്ങളില്‍ തെറ്റുകള്‍ നടന്നിട്ടുണ്ടെന്നത് ആരും നിഷേധിച്ചിട്ടില്ല, എന്നാല്‍ ആ തെറ്റുകള്‍ വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും സമാധാനം തകര്‍ക്കുന്നതിന് കാരണമാകാന്‍ പാടില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജഡ്ജി നേഹ ശര്‍മ്മ പറഞ്ഞു. ക്ഷേത്രദേവതകളുടെ പേരില്‍ അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, രഞ്ജന അഗ്‌നിഹോത്രി, ജിതേന്ദര്‍ സിംഗ് വിഷന്‍ എന്നിവര്‍ മുഖേനയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post