ലാഹോര്‍: ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാറിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറ് പേര്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം തടവും 72 പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചു. ഒരു പ്രതിയെ വെറുതെവിട്ടതായി പഞ്ചാബ് പ്രോസിക്യൂഷന്‍ വകുപ്പ് സെക്രട്ടറി നദീം സര്‍വാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാല്പത്തൊമ്പതുകാരനായ പ്രിയന്തയെ 2021 ഡിസംബര്‍ മൂന്നിന് അദ്ദേഹം മാനേജരായി ജോലി ചെയ്യുന്ന ഫാക്ടറിയില്‍ തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. മതനിന്ദയുടെ പേരില്‍ പ്രിയന്തയെ വധിച്ചതിന് ശേഷം അക്രമികള്‍ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രിയന്തയുടെ വധത്തിന് പിന്നില്‍ മതമല്ലെന്ന് വരുത്താനായിരുന്നു പാക് ഭരണകൂടത്തിന്റെ ശ്രമം.
പതിനഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണ് സിയാല്‍കോട്ടിലേത്. 2009 മാര്‍ച്ച് 3ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ 12 തോക്കുധാരികള്‍ വെടിയുതിര്‍ത്തതാണ് ആദ്യ സംഭവം.
Discussion about this post