ന്യൂദല്‍ഹി: പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള മൂന്ന് കോടിയിലധികം കുട്ടികള്‍ കൊവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് എടുത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 28 ദിവസത്തെ ഇടവേളയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ബയോളജിക്കല്‍ ഇ യുടെ ഇന്‍ട്രാമുസ്‌കുലര്‍ വാക്സിന്‍ കോര്‍ബെവാക്സ് വാക്സിനേഷന്‍ മാര്‍ച്ച് 16ന് ആണ് ആരംഭിച്ചത്.
വാക്സിന്‍ സ്വീകരിച്ച എല്ലാ കുട്ടികളെയും അദ്ദേഹം ട്വീറ്റിലൂടെ അഭിനന്ദിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ കൊവിഡ്-19 വാക്‌സിനേഷന്‍ 190.48 കോടി (1,90,48,54,263) കവിഞ്ഞു. ഇതുവരെ 12-14 വയസ്സിനിടയിലുള്ള 3,06,69,820 കുട്ടികള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കി. 1,02,00,272 പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചു. 15-18 പ്രായമുള്ളവര്‍ക്ക് 5,87,70,428 ആദ്യ ഡോസും 4,33,08,651 രണ്ടാം ഡോസും നല്‍കി.
Discussion about this post