മഹേന്ദ്രഗഡ്(ഗുജറാത്ത്): എഴുപത്തിമൂന്ന് അടിയില്‍ ഒരു കിളിക്കൂട്. മൂവായിരത്തിലധികം കിളികള്‍ക്ക് ചേക്കേറാന്‍ നഗരമധ്യത്തിലൊരിടം. നാട് നഗരമായരപ്പോള്‍ കൂട് നഷ്ടമായ കിളികള്‍ക്ക് അഭയമായത്. മഹേന്ദ്രഗഡിലെ ബാബാ ജയറാംദാസ് ധാം. 15 ലക്ഷം രൂപ ചെലവിലാണ് ഗ്രാമീണരും ഭക്തരും ചേര്‍ന്ന് ഈ കൂറ്റന്‍ കിളിക്കൂടൊരുക്കിയയത്. കരകൗശല വിദഗ്ധനായ കൈലാഷ് പാലിയുടെ മേല്‍നോട്ടത്തിലാണ് കിളിക്കൂട് പൂര്‍ത്തിയായത്.
സിദ്ധ്പൂരില്‍ നിന്നാണ് കിളിക്കൂടിനാവശ്യമായ നിര്‍മ്മാണസമാഗ്രികള്‍ വാങ്ങിയത്. 38 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പക്ഷിക്കൂടാണ് മഹേന്ദ്രഗഡിലേത്. വലുതും ചെറുതുമായ പക്ഷികള്‍ ചേക്കേറുന്നതിന് പുറമേ ഏഴുനിലയുള്ള കിളിക്കൂടിനൊപ്പം സ്വന്തം കൂടുകള്‍ നിര്‍മ്മിച്ച വിരുതന്‍ പ്രാവുകളും തത്തകളും ധാരാളം.
പ്രത്യേകം അറകളൊരുക്കിയാണ് കൂടുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പക്ഷികള്‍ക്ക് അനുയോജ്യമായ ധാന്യവും ജലവും ഒരുക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇത്തരം പക്ഷിവീടുകള്‍ നിര്‍മ്മിക്കുമെന്ന് ബാബ ജയറാം ദാസ് ധാം പാലി ആശ്രമത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞു. മഹേന്ദ്രഗഡ് ജില്ലയില്‍ 25 പക്ഷിക്കൂടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post