ഭോപ്പാല്‍: ബിടെക് വിദ്യാര്‍ത്ഥി നിശാങ്ക് റാത്തോഡിന്റെ ദുരൂഹമരണം അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി റെയ്‌സന്‍ ജില്ലാ പോലീസ് മേധാവി വികാഷ് കുമാര്‍ സഹ്വാള്‍ പറഞ്ഞു. ഇരുപതുകാരനായ നിശാങ്ക് റാത്തോഡിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ടാണ് റെയ്സെന്‍ ജില്ലയിലെ ഒബേദുള്ളഗഞ്ച് പ്രദേശത്തെ മിദ്ഘട്ട് ബര്‍ഖേരയിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
മുഹമ്മദ് നബിയെ അച്ഛന്‍ ഉമാശങ്കര്‍ റാത്തോഡിനും സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ നിശാങ്കിന്റെ മൃതശരീരം റയില്‍വേ ട്രാക്കില്‍ കണ്ടത്. ശരീരം രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു. ലാപ്ടോപ്പ് കണ്ടെത്തിയെന്നും നിശാങ്കിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
നിശാങ്കിന്റെ മൊബൈല്‍ഫോണ്‍ സൈബര്‍ വിദഗ്ധര്‍ക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ലാപ്ടോപ്പും സൈബര്‍ വിദഗ്ധര്‍ക്ക് കൈമാറും എസ്പി കൂട്ടിച്ചേര്‍ത്തു. എഎസ്പി അമൃത് ലാല്‍ മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post