ആർ.ഹരി
വാല്മീകിയുടെ രാമായണത്തിൽ ശപിക്കപ്പെട്ട അഹല്യ ശിലയാവുന്നില്ല. സീതയ്ക്കു രക്ഷാവലയമായി ലക്ഷ്മണൻ ‘ലക്ഷ്മണരേഖ വര
യ്ക്കുന്നില്ല.
കടിച്ചെച്ചിലാക്കിയ കാരയ്ക്ക ശബരി ശ്രീരാമനു കൊടുക്കുന്നില്ല. അതുപോലെ വാല്മീകി സ്വയം ഹിംസാചാരിയായ കൊള്ളക്കാരനുമായിരുന്നില്ല.
രാമായണത്തിൽ ആദ്യന്തം വാല്മീകി തന്നെക്കുറിച്ച് വളരെ വളരെ കുറച്ചുമാത്രമേ പറയുന്നുള്ളൂ. അതുകൊണ്ടുതന്നെയായിരിക്കാം ആദികവിയുടെ കാലടിപ്പാടുകൾ പിന്തുടർന്നും അതേ സംസ്ക്കാരം ഉൾക്കൊണ്ടും പിൽക്കാല ഭാരതീയകവികളും
മഹാകവികളുമെല്ലാവരും തങ്ങളുടെ കൃതികളിൽ ആത്മകഥനം ഒട്ടും നടത്താത്തത്. അതുകൊണ്ടുതന്നെയാണ് ആ കവികളെക്കുറിച്ചെല്ലാം – വാല്മികിയോ കാളിദാസനോ ആരായാലും – സാഹിത്യസഹൃദയർക്കു ഇഷ്ടം പോലെ ഐതിഹ്യങ്ങൾ മെനഞ്ഞെടുക്കാനും കഴിഞ്ഞത്.
ഭഗവദ്ഗീതയിൽ യഥാർത്ഥജ്ഞാനികളുടെ വിശിഷ്ടഗുണങ്ങളിൽ പെടുത്തിയ അമാനിത്വവും അദംഭിത്വവും മൂലമുള്ള ആ മൗനം ആത്മവിലോപികളായ അവരെക്കുറിച്ച് പിൽക്കാല പ്രതിഭകൾക്ക് കപോലകല്പിതകഥനങ്ങൾ നൂൽക്കാൻ അവസരങ്ങളൊരുക്കി.
Discussion about this post