–സി. ഐ. ഐസക്
1857 ലെ സ്വാതന്ത്ര്യ സമരവും തുടര്‍ന്നുണ്ടായ 1905 ലെ ബംഗാള്‍ വിഭജന വിരുദ്ധ സ മരവും, അവകളിലുണ്ടായിരുന്ന ഹിന്ദു മുസ്ലിം മതമൈത്രിയും ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തുവാന്‍ തുടങ്ങി. ഇത് ബ്രിട്ടീഷുകാര്‍ക്ക് ഭാരതത്തിലുണ്ടായിരുന്ന അവരുടെ സാ മ്രാജ്യ മോഹങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുവാനും തുടങ്ങി. ഇതിനെ അതിജീവിക്കുവാനായി 1192 മുതല്‍ 1757 വരെ ഇവിടെ നിലനിന്നിരുന്ന ഹിന്ദു മുസ്ലിം സംഘര്‍ഷത്തെ പുനരാവിഷ്‌ക്ക രിക്കുവാനുള്ള പല പദ്ധതികളും കൊളോണിയല്‍ ഭരണകൂടം മെനഞ്ഞു തുടങ്ങി. ആയവയി ല്‍ ചിലവകളാണ് നീയമനിര്‍മ്മാണ തലങ്ങളിലെ പ്രത്യേക മുസ്ലിം സംവരണവും ഹിന്ദു മുസ്ലിം വിഭജനവും, സര്‍ സെയിദിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ അലിഗാറിലെ മൊഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും, അലിഗാര്‍ മുസ്ലിം സര്‍വ്വകലാശാലയും, ഇന്‍ ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു ബദലായുള്ള മുസ്ലിം സംഘടനായ മുസ്ലിം ലീഗും, അതേ പോലെ അയോദ്ധ്യയിലെ ജന്മഭൂമി വിഷയത്തെ സംഘര്‍ഷ പൂരിതമാക്കാനുള്ള ശ്രമങ്ങള്‍ മുതലായവകള്‍ ഇവകളില്‍ ചിലതു മാത്രമാണ്. 1529 ല്‍ മുഗള്‍ ഭരണാധികാരിയായ ബാബറുടെ സൈന്യാധിപന്‍ ബാക്വി താഷ്‌ക്കണ്ടി രാമജന്മ സ്ഥലത്തെ ക്ഷേത്രം പെളിക്കുവാ നുള്ള ബാബറുടെ ഉത്തരവ് നടപ്പാക്കി. (പ്രസ്തുത ഉത്തരവ് അഥവാ ഷാഹ പ്രമാണ്‍ കല്‍ക്കട്ടയില്‍ നിന്നും 1907 മുതല്‍ രാമചന്ദ്ര ചാറ്റര്‍ജ്ജി പ്രസിദ്ധീകരിച്ചു തുടങ്ങിയ ‘മോഡേ ണ്‍ റിവ്യൂ’ എന്ന മാസികയുടെ 6/7/1924 ലെ ലക്കത്തില്‍ സ്വാമി സത്യദേവ് പരിവ്രാജകന്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ലക്കം കല്‍ക്കത്താ ഗ്രന്ഥരക്ഷാലയത്തി ല്‍ ലഭ്യമാണ്). എച്ച്. ആര്‍. നവേല്‍ ഫയിസാബാദ് ഡിട്രിക്ട് ഗസറ്റിയറില്‍ അതേ കാര്യം തെളിവുകളെ ഉദ്ധരിച്ചു കൊണ്ടു പറയുന്നുണ്ട്. രാമജന്മസ്ഥലത്തെ ക്ഷേത്രം പെളിക്കുന്ന തിനു വേണ്ടിയുള്ള ബാബറുടെ ഉത്തരവിനെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സൂചിപ്പി ച്ചിട്ടുണ്ട്.(H. R. Navel, District Gazetteer Faizabad, 1887)
ഇസ്ലാമീയ നീയമങ്ങള്‍ക്കു വിരുദ്ധമായി വ്യക്തിയുടെ പേരില്‍ തര്‍ക്ക ഭൂമിയില്‍ പുതിയ മസ്ജിതു പണിതതു മുതല്‍ ബ്രിട്ടീഷു ഭരണം തുടങ്ങിയ കാലം വരേക്കും സംഘര്‍ഷ പൂരിതമാ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തിന് 1757 ലെ പ്ലാസി യുദ്ധത്തോടെ ഏറെ മാറ്റം ഉണ്ടായി. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പൊതുശത്രു ബ്രിട്ടീഷുകാരായി മാറി. ആയത് ഹിന്ദു മുസ്ലിം മൈത്രി ശക്തമാകുന്നതിനിടയായി. അതായിരുന്നു 1857 ലും 1905 ലും ഇവിടെ സംഭവിച്ചത്. ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വതന്ത്ര ഭാരതത്തിലും രാമ ജന്മഭൂമി പ്രശ്‌നം സൗഹാര്‍ദ്ദമായ അന്തരീക്ഷത്തില്‍ പരഹരിക്കാനാകുന്ന ധാരാളം സന്ദര്‍ ഭങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാര് ആയതിനെ വളരെ ബോധപൂര്‍വ്വമായിത്തന്നെ നാരാകരി ച്ചിരുന്നു. ദേശീയ നൂനപക്ഷക്കമ്മീഷന്‍ ചെയര്‍മാന്‍ സെയ്ദ് ഗയറുള്‍ ഹസ്സന്‍ റിസ്‌വി യുടെ വാക്കുകളില്‍ പറഞ്ഞാല്‍, മുസ്ലിം സമൂഹം രാമജന്മ ഭൂമിയിന്മേലുള്ള അവരുടെ അവകാശം ഉപേക്ഷിക്കാന്‍ തയ്യാറാണ്. പക്ഷേ അവരുടെ നേതൃത്വം ആയതിനു തയ്യാറല്ല എന്ന്. 1986 ഫെബ്രുവരി 2 ന് ജനതാ പാര്‍ട്ടി നേതാവ് സെയ്ദ് ഷഹാബുദിന്റെ നേതൃത്വത്തില്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപപ്പെട്ടതിനെ ആണ് സെയ്ദ് ഗയറുള്‍ ഹസ്സന്‍ റിസ്‌വി യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആയത് എന്തുമാവട്ടെ. ഈ ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു രാമജഭൂമി വഷയം വഷളാക്കുന്നതിലെ കൊളോണിയല്‍ തന്ത്രങ്ങളെക്കുറിച്ചാണല്ലോ. അത്തര ത്തിലെ ചില ബ്രിട്ടീഷു തന്ത്രങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നു പരിശോധിച്ചു നോക്കാം.
1528 മുതല്‍ ആരംഭിച്ച ജന്മസ്ഥല സംരക്ഷണത്തിനു വേണ്ടിയുള്ള ഹൈന്ദവ പോരാട്ടം ഇന്നും തുടരകയാണ്. 1992 വരേക്കും എഴുപത്തേഴു സംഘര്‍ഷങ്ങള്‍ അയോദ്ധ്യയിലരങ്ങേറി യിട്ടുണ്ട്. എല്ലാം ജന്മസ്ഥല പുനരുദ്ധാരണത്തിനു വേണ്ടി ആയിരുന്നു. അവയില്‍ ചിലവകള്‍ അടുത്ത പ്രദേശങ്ങളെയും ബാധിച്ചിരുന്നതായി ചരിത്രം സാക്ഷീകരിക്കുന്നുണ്ട്. അക്ബ റുടെ ഭരണകാലത്തെു മതേതര നയംമൂലവും തുടര്‍ന്ന് ഔറംഗസേബിന്റെ മരണ ശേഷം (1707) ഉണ്ടായ ഇസ്ലാമിക ശക്തിശോഷണ ഹേതുവായും സമന്വയത്തിന്റേതായ അന്തരീക്ഷം തര്‍ക്ക ഭൂമിയില്‍ രൂപപ്പെട്ടിട്ടും ഉണ്ട്. സിക്ക് രജപുത്ര ഭരണകൂടങ്ങള്‍ ജന്മസ്ഥല സംരക്ഷണ ത്തിനു വേണ്ടിയുള്ള ഹൈന്ദവ പോരാട്ടങ്ങളെ നിര്‍ലോപം സഹായിച്ചിട്ടുമുണ്ട്. 1717 ല്‍ അതാ യത് ഔറംഗസേബിന്റെ മരണത്തിനു പത്തു വര്‍ഷങ്ങള്‍ക്കു ശേഷം രജപുത്ര രാജാവ് ജയ് സിംഗ് രണ്ടാമന്‍ (ആംബര്‍ രാജ്യം) അയോദ്ധ്യ പിടിച്ചെടുത്തിരുന്നു. (ജയ്‌സിംഗ് രണ്ടാമന്‍ രാജാവായിരുന്നു പിന്നീട് ജയ്പൂര്‍ കോട്ടയും കൊട്ടാരവും നിര്‍മ്മിച്ച് രാജ്യ തലസ്ഥാനം ജയ്പൂരിലേക്കു മാറ്റിയത്). ഇങ്ങനെ ഒരു ചെറിയകാലത്തേക്ക് തര്‍ക്ക മന്ദിരം ഹൈന്ദ കൈ വശം എത്തിച്ചേര്‍ന്നിരുന്നു. ചുരുക്കത്തില്‍ 1528 മുതല്‍ 1757 വരേക്കും (പ്ലാസി യുദ്ധം) ഹി ന്ദു മുസ്ലിം സമൂഹത്തിനിടയില്‍ മര്‍മ്മരങ്ങള്‍ നിലനിന്നിരുന്നു. അധികാരത്തില്‍ നിന്നും നിഷ്‌കാസിതരായ മുസ്ലീങ്ങള്‍ക്കും അധികാരമില്ലാതിരുന്ന ഹിന്ദുക്കള്‍ക്കുമയടയില്‍ സ്വഭാവി കമായ ഒരു സൗഹൃദം 1757 (പ്ലാസി യുദ്ധം) നു ശേഷം രൂപപ്പെട്ടു പോരുന്നു. ദേശീയ നൂന പക്ഷക്കമ്മീഷന്‍ ചെയര്‍മാന്‍ സെയ്ദ് ഗയറുള്‍ ഹസ്സന്‍ റിസ്‌വിയുടെ മുകളില്‍ സൂചിപ്പിച്ച വാക്കുകള്‍ ഇവിടെ ഒരു ചരിത്ര സത്യമായി മാറുകയാണ്.
1850 ല്‍ ഹിന്ദുക്കള്‍ തര്‍ക്കമന്ദിരത്തിനുള്ളില്‍ പ്രവേശിക്കാനായി ഒരു വിഫല ശ്രമം നടത്തിയിരുന്നു. 1853 ലെ ശ്രമം സംഘര്‍ഷത്തിലും എത്തി. കൊളോണിയല്‍ ഭരണകൂടം ഹിന്ദുക്കളുടെ ആവശ്യം ശരിയാണന്നറിഞ്ഞിട്ടും രാഷ്ട്രീയ കാരണങ്ങാളാല്‍ നിരാകരിച്ചു. 1886 ല്‍ അന്നത്തെ ജുഡീ ഷ്യല്‍ കമ്മീഷണര്‍ ഡബ്ല്യൂ. യംഗ് പ്രസ്തുത സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണ് എന്ന് അംഗീകരിച്ചിരുന്നു. കാലഹരണ ന്യായം പറഞ്ഞ് ഹിന്ദുക്കളുടെ ആവശ്യം നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഡബ്ല്യൂ. യംഗ് പറയുന്നു 350 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബര്‍ രാമക്ഷേത്രം പൊളിച്ച് ആയതിനെ ഒരു മോസ്‌ക് ആക്കി മാറ്റിയെന്ന്. ആയതു കൊണ്ട് ഈ പ്രശ്‌നത്തില്‍ ഇടപെടാനാകില്ല. ഇവിടെ പ്രശ്‌നം രമ്യമായി പരിഹരിക്കാനവര് ആരും തന്നെ ആഗ്രഹിച്ചിരുന്നുമില്ല. പകരം ഇവിടെ ഹിന്ദു മുസ്ലിം ഭിന്നിപ്പ് കല്പാന്ത പ്രളയത്തോളം നിലനിന്നു കാണാനവരാഗ്രഹിച്ചിരുന്നു. ആയത് കൊളോണിയല്‍ താല്പര്യ ങ്ങള്‍ക്ക് അനിവാര്യവുമായിരുന്നു. 1855 ലെ ഹനുമാന്‍ ക്ഷേത്ര സംഘര്‍ഷത്തില്‍ ഒരു ഗൂഡാലോചന കാണാനാകും. പ്രസ്തുത ക്ഷേത്രം ഒരു മോസ്‌കിനുമുകളിലാണ് നില്ക്കുന്നത് എന്നാരോപിച്ചായിരുന്ന സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇത് ഹിന്ദുക്കളുടെ ശ്രീരാമ ജന്മസ്ഥലത്തിന്മേലുള്ള അവകാശത്തെ ‘ചെക്ക്‌മേറ്റ്’ ആക്കാനുള്ള അഥവാ അടിയറ വു പറയിക്കാനുള്ള ശ്രമം ആയിരുന്നു. ഈ സംഘര്‍ഷത്തില്‍ ക്ഷേത്രത്തിനുണ്ടായ കേടുപാ ടുകള്‍ സര്‍ക്കാര്‍ പരിഹരിച്ചു കൊടുത്തില്ല. കാര്യങ്ങളുടെ നിജ സ്ഥിതി പഠിക്കുന്നതിലേക്ക് ഔദിലെ (അയോദ്ധ്യ) നവാബ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മുസ്ലിങ്ങളുടെ അവകാശ വാദം തെറ്റായിരുന്നു എന്ന് മുസ്ലിമായ നവാബ് നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു. നേരേമറിച്ച് 1934 ലെ സംഘര്‍ഷത്തില്‍ തകര്‍ന്ന ബാബറി ആരൂഢം സര്‍ക്കാര്‍ ചിലവില്‍ പുനര്‍ നിര്‍മ്മിക്കുകയും ആയതിന്റെ ചിലവ് ഹിന്ദുക്കളില്‍ നിന്നും വസൂലാക്കുകയും ചെയ്തത് വിരോധാഭാസമായി മാറി. ഇത് ബ്രിട്ടീഷ് ഭരണകൂടം ഹൈന്ദവനു മേല്‍ ചാര്‍ത്തിയ കൂട്ടപ്പിഴ കൂടിയായിരുന്നു. ഇവിടെയാണ് കൊളോണിയല്‍ കാപട്യത്തിലെ ചെമ്പ് തെളിയുന്നത്.
1857 ലെ സ്വാതന്ത്യസമര ശേഷം ഹിന്ദു മുസ്ലിം ഭിന്നിപ്പ് അനിവാര്യമാണ് എന്ന് ബോധ്യമായ ബ്രിട്ടീഷ് അഥവാ കൊളേിണിയല്‍ ഭരണം 1857 മുതല്‍ രാമജന്മഭൂമി വിഷയം സങ്കീര്‍ണ്ണമാക്കുവാനാണ് ശ്രമിച്ചു പോരുന്നത് എന്ന് ആയതിന്റെ നാള്‍വഴികള്‍ പരിശോധി ച്ചാല്‍ മനസ്സിലാക്കാം. രാമജന്മഭൂമി മസ്ജിത് തര്‍ക്കം ഹിന്ദു മുസ്ലിം ഭിന്നിപ്പ് മുതലാക്കനുള്ള ഒരു വജ്രായുധമായി അവരുപയോഗിച്ചു തുടങ്ങി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമേ തന്നെ മുസ്ലിങ്ങളെ തര്‍ക്ക മന്ദിരത്തിനുള്ളിലെ പ്രാര്‍ത്ഥനക്ക് അനുവദിച്ചു. അതേ സമയം ഹിന്ദുക്ക ളെ തര്‍ക്കഭൂിക്കു പുറത്തു മാത്രമാണ് പൂജയ്ക്കനുവദിച്ചത്. സമരശേഷകാലത്ത് ഹിന്ദു മുസ്ലിം ഐക്യവും ആയതിലൂടെ രാമജന്മഭൂമി വിഷയം പരിഹൃതമാകാനുള്ള സാഹചര്യവും സൃഷ്ടിച്ചേക്കാനുള്ള സാദ്ധ്യതക്കിടവരുത്താവുന്ന ഹിന്ദുക്കളായ സമരാനുകൂലികളില്‍ ചിലരെ തൂക്കിലേറ്റാനും ബ്രട്ടീഷ് ഭരണകൂടം മടികാണിച്ചിരുന്നില്ല.
1859 ല്‍ ആയിരുന്നു ബ്രിട്ടീഷുകാര് അയോദ്ധ്യ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുന്നത്. അതുവരേക്കും അവര് തിരശ്ശീലക്കു പിന്നില്‍ നിന്നുമായിരുന്നു ഹിന്ദു മുസ്ലിം ഭിന്നിപ്പ് രൂക്ഷമാക്കിയിരുന്നത്. അന്നവര്‍ തര്‍ക്കസ്ഥലത്തിനു ചുറ്റം മുള്ളുവേലി കെട്ടി വേര്‍തിരിച്ചു. ആയതിനു പുറത്ത് ഹിന്ദുവിനും മുസ്ലിമിനും പ്രത്യേകം പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ നിശ്ചയിച്ചു കൊടുത്തിരുന്നു. അപ്പോഴും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാതെ അനന്തമായി നീട്ടാനാണ് ശ്രമിച്ചിരുന്നത്. 1857 ലെ സമര ശേഷം ഹനുമാന്‍ഘറിലെ പ്രധാന പൂജാരി മസ്ജിതിനു സമീപം സര്‍ക്കര്‍ അനുമതിയോടെ ഒരു തറ (platform) നിര്‍മ്മിച്ചിരുന്നു. എന്തി നിങ്ങനെ ഒരു അനുമതി നല്കി? ചോദ്യം ബാക്കിയാകുന്നു. 1883 ല്‍ ഹനുമാന്‍ഘറിലെ പുരോഹിതന്‍ രഘുബീര്‍ദാസ് അവിടെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. 1885 ല്‍ ഫയിസാബാദ് സബ് കോടതി പ്രസ്തുത സ്ഥലത്തെ നിര്‍മ്മാണാനുമതി നിഷേധിച്ചു. ആയതിന്റെ കാരണവും വളരെ വിചിത്രമായിരുന്നു. രാമക്ഷേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ പ്രസ്തുത പ്രദേശം ഹിന്ദുക്കളുടെ ഉടമസ്ഥതയിലാകും എന്നതായിരുന്നു ജഡ്ജി കണ്ടെത്തി യ കാരണം! ഡിട്രിക് ജഡ്ജ് കേണല്‍. എഫ്. ഈ. ഷാമിയര്‍ കീഴ്‌ക്കോടതി വിധി ശരിവെച്ചു. രാമ ക്ഷേത്രത്തിനു മുകളിലാണ് മസ്ജിത് നിലനില്ക്കന്നത് എങ്കിലും തല്‍സ്ഥിതി തുടരുക തന്നെ വേണം. അതിനു വോറൊരു കാരണവും പ്രസ്തു ജഡ്ജി കണ്ടെത്തി. ആയതും വളരെ വിചിത്രം ആയിരുന്നു. അതും കാലഹരണം തന്നെ. 365 വര്‍ങ്ങള്‍ക്ക് മുന്‍പു പൊളി ച്ചതാണ് ക്ഷേത്രം. പരിഹാരം കാണാന്‍ ഏറെ കാലതാമസ്സം ഉണ്ടായി!. രാമക്ഷേത്രം തകര്‍ക്ക പ്പെട്ടു എന്ന് സംശയാതീതമായി തെളിഞ്ഞിട്ടും കൊളോണിയല്‍ ഭരണസംവിധാനം അനുന യത്തിന്റെയോ അധികാരിന്റെയോ സമവായത്തിന്റെയോ ആയ പാത തുറക്കന്‍ ശ്രമിച്ചില്ല. കാലഹരണം പറയുന്നവരുടേത് ഇതായിരുന്നോ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്ക പ്പെട്ട ജൂത ക്ഷേത്തോടുള്ള സമീപനം; അന്നും ഇന്നും? കാരണം വളരെ വ്യക്തം. വളര്‍ന്നു സംപുഷ്ടമാകേണ്ട ഹിന്ദു മുസ്ലിം സൗഹൃദം കൊളോണിയല്‍ താലപ്‌ര്യങ്ങള്‍ക്കുവേണ്ടി മാത്രമായി തകരണം. അത്രമാത്രം.
1934 ലെ കാലാപത്തില്‍ തകര്‍ന്ന മോസ്‌ക് ഹിന്ദുക്കളുടെ ചിലവില്‍ ശരിയാക്കിയ തായി മുകളില്‍ സൂചിപ്പിച്ചതാണല്ലോ. തുടര്‍ന്ന് ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഭരണകൂടം 1934 ല്‍ തന്നെ തര്‍ക്ക പ്രദേശത്തിനു ചുറ്റുമായി 36 സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചു. ആദ്യത്തേത് തര്‍ക്ക മന്ദിര ത്തിനു മുന്‍പിലായിരുന്നു. ആയതിലവരു രേഖപ്പെടുത്തി ‘രാമജന്മ ഭൂമി’ എന്ന്! രാമജന്മ ഭൂമി നില്ക്കുന്ന രാംകോട്ടു വില്ലേജിലെ റവന്യൂ രേഖകളില്‍ തര്‍ക്കമന്ദിരം നില്ക്കുന്ന സ്ഥല ത്തെ ‘ജന്മസ്ഥാനം’ എന്നാണ് ്രബിട്ടീഷുകാരും രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെളിയി ക്കുന്നത് ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെ പറ്റില്ല എന്നത്രെ. അതാണിന്നും ഇവിടെ സഭവിച്ചു കൊണ്ടിരിക്കന്നതും,
കൊളോണിയല്‍ ഘട്ടത്തില്‍ ഹിന്ദുവിന് നീയമപരമായ പരിഹാരം ലഭിച്ചില്ല. പ്രശ്‌ന ത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 1949 ല്‍ രാമ സീതാ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അങ്ങനെ മ ന്ദിരം യഥാര്‍ത്ഥ ക്ഷേത്രവുമായി. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി നെഹ്‌റു ഈ പ്രതിഷ്ഠകളവിടെ നിന്നും നീക്കം ചെയ്യാനായി അന്നത്തെ അവിടുത്തെ ജില്ലാകളക്ടറും മലയാളിയുമായ കെ. കെ. നായരോട് ആവശ്യപ്പെട്ടു. കെ. കെ. നായര് ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് നെഹ്‌റുവിന്റെ പ്രസ്തുത നിര്‍ദ്ദേശത്തെ നിരാകരിച്ചു. തുടര്‍ന്ന് നെഹ്‌റു പോലീസിനെക്കൊണ്ട് ക്ഷേത്രം പൂട്ടി സീല്‍ വെപ്പിച്ചു. കൊളോണിയല്‍ ഭരണക്രമങ്ങളില്‍ നിന്നും നെഹ്‌റുവിലേക്കുള്ള രൂപമാറ്റം എത്രമാത്രം ചെറുതായിരുന്നു എന്ന് എഴുപതു വര്‍ഷങ്ങള്‍ താണ്ടേണ്ടി വന്ന നമ്മുടെ ചരിത്രത്തിന് പറയാനുള്ളതും ഇതുതന്നെ.
രചനക്ക് ആശ്രയിച്ച രേഖകളും ഗ്രന്ഥങ്ങളും
- Meenakshi Jain, Rama and Ayodhya, Delhi, 2013
- Meenakshi Jain, Battle for Rama, the case of the temple at Ayodhya, Delhi, 2017
- Konrad Elst, The case against the Temple, Delhi, 2002
- Konrad Elst, Ayodhya and after: issues before the Hindu society, Delhi, 1991
- S. Raja Ram, Profiles in description: Ayodhya and the Dead Sea Scrolls, Delhi, 2000
- B. Lal, Rama His Historicity, Mandir and Sthu, Evidence of Literature, Archaeology, and Other Sciences, Delhi, 2008
- R. Navel, District Gazetteer of Faizabad (1887) 1902
- India as Seen by William Finch (1608-11), Ed. R. Nath, Ajmeer, 2018
- Joseph Teifenthaler (Jesuit Missionary), Travelogue 1740-1770
Discussion about this post